Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘ്​പരിവാർ...

സംഘ്​പരിവാർ താൽപര്യങ്ങൾ കേരളത്തിൽ നടക്കി​ല്ല ^മുഖ്യമന്ത്രി

text_fields
bookmark_border
സംഘ്പരിവാർ താൽപര്യങ്ങൾ കേരളത്തിൽ നടക്കില്ല -മുഖ്യമന്ത്രി കായംകുളം: സംഘ്പരിവാറി​െൻറ താൽപര്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും ഇത് ഇടതുപക്ഷം നൽകുന്ന ഗാരൻറിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ നേരിടാൻ ആർ.എസ്.എസ് കൂട്ടിയ കോപ്പൊന്നും പോര. ഏതുവെല്ലുവിളിയും നേരിടാൻ തയാറാണ്. കമ്യൂണിസം പകർന്നുനൽകിയ ഉൾക്കാമ്പി​െൻറ കരുത്തുള്ള കേരളത്തിൽ വർഗീയചിന്ത വളർത്താൻ കഴിയിെല്ലന്ന് ഭരണിക്കാവ് കോയിക്കൽ ചന്തയിൽ പി. സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. തങ്ങളുമായി പൊരുത്തപ്പെടാത്തവരെ െവച്ചുപൊറുപ്പിക്കുന്ന സമീപനം ആർ.എസ്.എസിന് ഇല്ലെന്നറിയാം. രാജ്യത്ത് മതനിരപേക്ഷതക്ക് നിലകൊണ്ടവർ ആർ.എസ്.എസി​െൻറ തോക്കിന് ഇരകളായി. ഗാന്ധിജി മുതൽ ഗൗരി ലേങ്കഷ് വരെയുള്ളവർക്ക് നിലപാടുകളുടെ പേരിലാണ് വെടി ഏൽക്കേണ്ടിവന്നത്. മറ്റുസംസ്ഥാനങ്ങളിൽ വ്യക്തികളെ കൊന്നൊടുക്കിയവർ ഇപ്പോൾ കേരളത്തെയാണ് നോട്ടമിട്ടിരിക്കുന്നത്. മോഹൻ ഭാഗവതിൽനിന്ന് ആവേശം ഉൾക്കൊണ്ട് വന്നവർക്കിപ്പോൾ കാര്യം മനസ്സിലായിട്ടുണ്ട്. ഇവിടെ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയ നേതാക്കൾ ഒറ്റരാത്രി കൊണ്ടാണ് സ്ഥലംവിട്ടത്. കേരളത്തി​െൻറ മതനിരപേക്ഷത തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിതന്നെയാണ് ഇരിക്കുന്നത്. കേരളത്തെ നാണംകെടുത്താൻ ലക്ഷ്യമാക്കി കൊണ്ടുവന്ന ദേശീയമാധ്യമങ്ങൾ കേരളത്തി​െൻറ പുരോഗതിയാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഭാരതീയ തത്ത്വസംഹിതകൾക്ക് വിരുദ്ധമായി നാസികളിൽനിന്ന് കടംകൊണ്ട ഏകമത രാഷ്ട്രം സ്ഥാപിക്കാനുള്ള ആർ.എസ്.എസ് നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുജാത, ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. രാഘവൻ, യു. പ്രതിഭ ഹരി എം.എൽ.എ, ആർ. രാജേഷ് എം.എൽ.എ, കോശി അലക്സ്, എ.എം. ഹാഷിർ, ബി. വിശ്വനാഥൻ, ആർ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story