Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിൽ കയർ വ്യവസായ ...

ആലപ്പുഴയിൽ കയർ വ്യവസായ പൈതൃക മ്യൂസിയം വരുന്നു

text_fields
bookmark_border
ആലപ്പുഴ: കയർ വ്യവസായത്തി​െൻറ പ്രതാപ കാലത്ത് ആലപ്പുഴയിൽ നിർമിക്കപ്പെട്ടതും കാര്യമായ കേടുപാടുകളില്ലാതെ തുടരുകയും ചെയ്യുന്ന പൈതൃക മന്ദിരങ്ങളെയും പഴയകാല കാഴ്ചകളുടെ ശേഷിപ്പുകളെയും ബന്ധിപ്പിച്ച് . 'കയർ കേരള'യിൽനടന്ന സെമിനാറിൽ പദ്ധതി കൺസൾട്ടൻറ് ബെന്നി കുര്യാക്കോസ് മ്യൂസിയം ശൃംഖലയെപ്പറ്റി വിവരിച്ചു. കയർ വ്യവസായത്തെ ടൂറിസവുമായി ബന്ധിപ്പിക്കുകയും ഹൗസ്ബോട്ടിൽ ചുറ്റിയടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പട്ടണത്തിലെത്തുന്ന സഞ്ചാരികളെ ഒരു ദിവസമെങ്കിലും ഇവിടെ തങ്ങാൻ േപ്രരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് മ്യൂസിയം ഒരുക്കുന്നത്. കമേഴ്സ്യൽ കനാലി​െൻറ വടക്കുവശത്ത് ഇപ്പോഴും ശേഷിക്കുന്ന നാലു പാശ്ചാത്യ കമ്പനികളുടെ സമുച്ചയങ്ങളാണ് ഇതിന് പ്രധാനമായും ഉപയോഗിക്കുക. ആസ്പിൻവാൾ കമ്പനി, ബോംബെ കമ്പനി, വോൾകാട്ട് ബ്രദേഴ്സ്, ഡാറ സ്മെയിൽ എന്നിവയാണവ. ഇവിടെ നടക്കുന്ന വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ നിലനിർത്തിക്കൊണ്ടായിരിക്കും മ്യൂസിയം സജ്ജമാക്കുക. പഴയ ബോംബെ കമ്പനിയിൽ പഴയതും പുതിയതുമായ എല്ലാ തറികളുടെയും മാതൃകകൾക്കും ഉൽപന്നങ്ങൾക്കുമൊപ്പം കയർ നെയ്ത് നേരിട്ടുകാണാനുള്ള അവസരവുമൊരുക്കും. പഴയ വോൾകാട്ട് ബ്രദേഴ്സിൽ കയർ വ്യവസായ ചരിത്ര മ്യൂസിയം സ്ഥാപിക്കും. കയർ കമ്പനികളുടെ ചരിത്രത്തിനൊപ്പം കമ്പോളമാറ്റങ്ങളും ഇവിടെ പ്രദർശിപ്പിക്കും. കയർ േട്രഡ് യൂനിയൻ ചരിത്രവുമുണ്ടാവും. കയർ ഫെഡ് ആസ്ഥാനമായ പഴയ ഡാറാ സ്മെയിൽ കയർപിരി മേഖലയുടെ ചരിത്ര മ്യൂസിയമാക്കും. ആസ്പിൻവാൾ കമ്പനി ഇപ്പോഴത്തെ ഉടമസ്ഥരിൽനിന്ന് ഏറ്റെടുത്ത് സാംസ്കാരിക സമുച്ചയത്തിന് രൂപംനൽകും. ആലപ്പുഴയിലെ കനാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിനും അവയുടെ ഇരുവശത്തുമായി ഏതാണ്ട് ഇരുപതോളം മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കനാലിലൂടെ ഒരുദിവസം സഞ്ചരിച്ച് മ്യൂസിയങ്ങൾ കണ്ടുതീർക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഡയറക്ടർ ഡോ. എ.വി. ജോസ് അധ്യക്ഷത വഹിച്ചു. ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കയർ വ്യവസായ ഡയറക്ടറും പദ്ധതിയുടെ സ്പെഷൽ ഓഫിസറുമായ എൻ. പദ്മകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story