Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്​.യു സമരങ്ങൾ...

കെ.എസ്​.യു സമരങ്ങൾ അക്രമത്തിലേക്ക് കടക്കാൻ പാടില്ല ^കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
കെ.എസ്.യു സമരങ്ങൾ അക്രമത്തിലേക്ക് കടക്കാൻ പാടില്ല -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: കെ.എസ്.യു സമരങ്ങൾ അക്രമത്തിലേക്ക് കടക്കാൻ പാടില്ലെന്ന് കെ.സി. വേണുഗോപാൽ എം.പി. കെ.എസ്.യു ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കാമ്പസുകളിൽ വനിത പ്രവർത്തകർക്കുനേരെപോലും നടക്കുന്ന അതിക്രമങ്ങളിൽ പൊലീസ് നിലപാട് തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് നിതിൻ എ. പുതിയിടം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു, കെ.പി.സി.സി ട്രഷറർ അഡ്വ. ജോൺസൺ എബ്രഹാം, എ.എ. ഷുക്കൂർ, ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. കെ.ആർ. മുരളീധരൻ, ആർ.ബി. നിജോ, കെ.എസ്.യു ഭാരവാഹികളായ ആർ.വി. സ്നേഹ, ആർ. റോഷൻ, അഖിൽ കൃഷ്ണൻ, ഷമീം ചിരാമത്ത്, സരുൺ റോയി, അനന്തനാരായൺ, അർജുൻ ആര്യക്കരവെളി, സുഹൈർ വള്ളികുന്നം, ബിലാൽ, സോജി കോശി, അനന്തകൃഷ്ണൻ, എ.ഡി. തോമസ്, മുഹമ്മദ് അസ്ലം, എം.വി. പ്രവീൺ എന്നിവർ സംസാരിച്ചു. നെല്ലുൽപാദക സംഘം മീനുൽപാദക സംഘമാകുന്നു അരൂർ: നെല്ലുൽപാദക സഹകരണസംഘം മീനുൽപാദക സഹകരണ സംഘമാകുന്നു. ഒരുമീനും ഒരുനെല്ലും പദ്ധതി അംഗീകരിച്ച് നടപ്പാക്കാൻ പ്രേരിപ്പിക്കുന്ന സർക്കാറി​െൻറതന്നെ മറ്റുചില ഏജൻസികൾ നിലംകുഴിച്ച് മീൻ വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതാണ് വിചിത്രമാകുന്നത്. എരമല്ലൂർ തോട്ടപ്പള്ളി നെല്ലുൽപാദക സഹകരണസംഘമാണ് അഡാക്കി​െൻറ 20 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെ നെൽപ്പാടം സജ്ജീകരിച്ച് മത്സ്യകൃഷിക്ക് ഒരുക്കുന്നത്. നാല് മീറ്റർ ആഴത്തിൽ കുഴിച്ചെടുക്കുന്ന മണ്ണും ചളിയും തോട്ടപ്പള്ളി ക്ഷേത്രത്തിലേക്കെത്തുന്ന റോഡിലേക്കാണ് മാറ്റുന്നത്. ദലിത് വിഭാഗത്തിൽപെട്ടവർ തിങ്ങി പാർക്കുന്നിടത്തുനിന്ന് ദേശീയപാതയിൽ എത്താനുള്ള വഴിയാണ് ഇത്. ചളിയിൽ തെന്നിവീണ് ചിലർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ചളി നീക്കംചെയ്യണമെന്നും നെൽകൃഷി ഇല്ലാതാക്കുന്ന നിലംകുഴിക്കൽ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കലക്ടർക്കുൾെപ്പടെ പരാതി നൽകാൻ തയാറെടുക്കുകയാണ് പരിസരവാസികൾ. ആക്രമികളെ അറസ്റ്റ് ചെയ്യണം ആലപ്പുഴ: സി.പി.ഐ കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ഡി. അനില്‍കുമാറിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലാണ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടുകയറി ആക്രമണം നടത്തിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. അനികുമാര്‍, ഭാര്യ ബിജിമോള്‍, സഹോദര​െൻറ ഭാര്യ വിജയകുമാരി, മകന്‍ പ്രണോയ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകണമെന്ന് ജില്ല കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story