Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ ലോക്കൽ...

സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും കുടുംബത്തിനും നേരെ ആക്രമണം

text_fields
bookmark_border
മുഹ‌മ്മ: കഞ്ഞിക്കുഴിയില്‍ ഒരു സംഘം യുവാക്കളുടെ ആക്രമണത്തില്‍ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഡി.വൈ.എഫ്.ഐക്കാരാണ് ആക്രമണം നടത്തിയതെന്ന് സി.പി.ഐ ആരോപിച്ചു. സി.പി.ഐ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മീനച്ചില്‍ എം.ഡി. അനില്‍കുമാര്‍ (51), ഭാര്യ വിജിമോള്‍ (46), സഹോദരന്‍ വിമല്‍കുമാറി​െൻറ ഭാര്യ വിജയകുമാരി (46), മകന്‍ പ്രണോയ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജിമോളുടെ വസ്ത്രം വലിച്ചുകീറിയതായും വിജയകുമാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തതായും പരാതിയുണ്ട്. ശനിയാഴ്ച രാത്രി 10ഒാടെയാണ് സംഭവം. കഞ്ഞിക്കുഴിയിലെ വ്യാജ മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയക്കെതിരെ സി.പി.ഐ പ്രത്യക്ഷ സമരം തുടങ്ങി. ഇതേത്തുടര്‍ന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും അനില്‍കുമാര്‍ പറഞ്ഞു. കഞ്ഞിക്കുഴി ചെത്തിക്കാട്ട് ഡി.വൈ.എഫ്.ഐയുടെ കൊടിമരം നശിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. കയർ കേരളയിൽ ആവേശമായി 'ജിമിക്കി കമ്മൽ' നൃത്ത മത്സരം ആലപ്പുഴ: നിറഞ്ഞുകവിഞ്ഞ സദസ്സ് ഹർഷാരവങ്ങളോടെ ഏറ്റുവാങ്ങിയ ഒന്നായി മാറി കയർ കേരളയിൽ അരങ്ങേറിയ 'ജിമിക്കി കമ്മൽ' നൃത്തമത്സരം. കൊച്ചുകുട്ടികളുടെ സംഘങ്ങൾ മുതൽ മുതിർന്ന വനിതകളുടെ സംഘങ്ങൾ വരെ ഗാനത്തിനനുസരിച്ച് ചുവടുെവച്ചപ്പോൾ സദസ്സും ആവേശഭരിതരായി. സംഘാടകർപോലും പ്രതീക്ഷിക്കാത്ത പങ്കാളിത്തമാണ് മത്സരത്തിന് ലഭിച്ചത്. 19 ടീമുകളാണ് മത്സരിക്കാനെത്തിയത്. ചന്തുവും സംഘവും ഒന്നാംസ്ഥാനത്തിനും ആലപ്പി ഗിരിജയും സംഘവും രണ്ടാംസ്ഥാനത്തിനും അർഹരായി.
Show Full Article
TAGS:LOCAL NEWS 
Next Story