Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംഘ്​പരിവാറിെൻറ...

സംഘ്​പരിവാറിെൻറ കള്ളപ്രചാരണങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മ

text_fields
bookmark_border
കൊച്ചി: സി.പി.എമ്മിനെതിരെ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കള്ളപ്രചാരണം തുറന്നുകാണിക്കാനും ആർ.എസ്.എസി​െൻറ യഥാർഥമുഖം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുമുള്ള ബഹുജന കുട്ടായ്മ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വൈറ്റിലയിൽ സംഘടിപ്പിക്കും. സി.പി.എം കേന്ദ്ര കമ്മിറ്റി ആഹ്വാനമനുസരിച്ചാണ് പ്രതിഷേധം നടക്കുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം സംഘടിപ്പിക്കുകയും കള്ളപ്രചാരണം തുടരുകയുമാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇതിനെതിരെയാണ് ജില്ല കേന്ദ്രങ്ങളിൽ ബഹുജന കുട്ടായ്മ സംഘടിപ്പിക്കുന്നത്. വൈറ്റിലയിൽ നടക്കുന്ന ബഹുജന കുട്ടായ്മയിൽ പ്രഫ. എം.കെ. സാനു, കെ.പി.എ.സി ലളിത, ബാലചന്ദ്രൻ ചുള്ളിക്കാട്, ടി.എ. സത്യപാൽ, മുൻ മേയർ പ്രഫ. മാത്യു പൈലി, ഡോ. കെ.എസ്.ഡേവിഡ്, ഡോ. ടി.എൻ. വിശ്വംഭരൻ, അഡ്വ. രാജേന്ദ്രൻ നായർ, പ്രഫ. നിർമല, ബോണി തോമസ്, ഡോ. പി.വി. ജോസഫ്, തുടങ്ങി കല--സംസ്കാരിക--സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story