Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീകളെ ആക്രമിച്ച...

സ്ത്രീകളെ ആക്രമിച്ച സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാർക്ക് മർദനമേറ്റു

text_fields
bookmark_border
പുളിങ്കുന്ന്: വാനില്‍ സഞ്ചരിച്ച സ്ത്രീകളടങ്ങുന്ന ആറംഗ കുടുംബത്തിനുനേരെ യുവാക്കളുടെ അതിക്രമം. വിവരമറിഞ്ഞ് കസ്റ്റഡിയിലെടുക്കാനെത്തിയ പുളിങ്കുന്ന് എ.എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മാമ്പുഴക്കരി സ്വദേശികളായ മനോജ് ഭവനില്‍ അനന്തു (23), വലിയടം വീട്ടില്‍ സനു (24), കോട്ടശ്ശേരി സൂര്യജിത്ത് (25), ആലപ്പുഴ മണ്ണഞ്ചേരി വടക്കേതൈയില്‍ അനൂപ് (26) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ ഒന്നാങ്കര പാലത്തിന് സമീപം ഞായറാഴ്ച വൈകുന്നേരം 5.30ഒാടെയാണ് സംഭവം. കോട്ടയത്തുനിന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആറംഗ കുടുംബത്തിന് നേരെയാണ് യുവാക്കൾ അതിക്രമം കാട്ടിയത്. കിടങ്ങറയില്‍ എത്തിയപ്പോൾ കുഴിയില്‍ ചാടാതിരിക്കുന്നതിന് വാന്‍ വെട്ടിച്ചതിനെ തുടര്‍ന്ന് പിന്നാലെ എത്തിയ യുവാക്കള്‍ വാനിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ഒന്നാങ്കര പാലത്തിന് സമീപത്തുവെച്ച് വാഹനം തടഞ്ഞുനിര്‍ത്തി കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ പുളിങ്കുന്ന് എ.എസ്.ഐ ജോളി ആൻറണി, ഡ്രൈവര്‍ കെ.എസ്. പ്രസാദ്, ഹോം ഗാര്‍ഡ് ശശിധരന്‍പിള്ള എന്നിവര്‍ക്കാണ് യുവാക്കളുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. മൂവരും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് പുളിങ്കുന്ന് സി.ഐ ആര്‍. ഹരിദാസനെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാക്കള്‍ക്കെതിരെ സ്ത്രീകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമടക്കം ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പുളിങ്കുന്ന് സി.ഐ ആര്‍. ഹരിദാസന്‍ അറിയിച്ചു. സൂനാമി പുനരധിവാസ പ്രവർത്തനങ്ങളിൽ അഴിമതി -കോൺഗ്രസ് ചേർത്തല: സൂനാമി പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അന്ധകാരനഴിയിൽ നടന്ന നിർമാണപ്രവൃത്തികളിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നിർവാഹക സമിതി അംഗം അഡ്വ. എസ്‌. ശരത്ത് ആവശ്യപ്പെട്ടു. അന്ധകാരനഴി വടക്കേപാലത്തി​െൻറ നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് പട്ടണക്കാട്, വെട്ടക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടത്തിയ മനുഷ്യമതിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനശേഷം പാലത്തിൽ ഡി.സി.സി ജനറൽ സെകട്ടറി അഡ്വ. ടി.എച്ച്. സലാം റീത്ത് സമർപ്പിച്ചു. മണ്ഡലം പ്രസിഡൻറ് പി.എം. രാജേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. എം.കെ. ജയപാൽ, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസീസ്‌, സി.ഡി. ശങ്കർ, എം.കെ. നെൽസൻ, കെ.ബി. റഫീഖ്, ആർ.ഡി. രാധാകൃഷ്ണൻ, വി.കെ. രാജു, സി.കെ. ഉദയൻ, ജോർജ് ആറാട്ടുവഴി, എസ്. നസീർ, അബ്ദുൽ സത്താർ, മനോജ് പാറയിൽ, സജീർ പട്ടണക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story