Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅണ്ടർ 17 ലോകകപ്പ്:...

അണ്ടർ 17 ലോകകപ്പ്: സംഘാടനത്തിലെ പോരായ്മകൾ പരിഹരിക്കും ^ജി.സി.ഡി.എ ചെയർമാൻ

text_fields
bookmark_border
അണ്ടർ 17 ലോകകപ്പ്: സംഘാടനത്തിലെ പോരായ്മകൾ പരിഹരിക്കും -ജി.സി.ഡി.എ ചെയർമാൻ കൊച്ചി: അണ്ടർ 17 മത്സരങ്ങൾക്കിടെ കൊച്ചി സ്റ്റേഡിയത്തിൽ കാണികൾക്കുണ്ടായ അസൗകര്യങ്ങൾ അടുത്ത മത്സരത്തിൽ പരിഹരിക്കുമെന്നും ഭക്ഷണം ന്യായവിലയ്ക്ക് ലഭ്യമാക്കാൻ നടപടിയെടുത്തതായും ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ വാർത്തക്കുറിപ്പിൽ പറഞ്ഞു. സ്റ്റേഡിയം പൂർണമായി ഫിഫയുടെ നിയന്ത്രണത്തിലാണ്. സ്റ്റേഡിയത്തിനകത്തെ കുടിവെള്ളം, ഭക്ഷണം, പരസ്യം, േബ്രാഡ്കാസ്റ്റിങ് മുതൽ ജീവനക്കാരുടെയും തൊഴിലാളികളുടെയും ചലനംവരെ നിയന്ത്രിക്കുന്നത് ഫിഫയാണ്. കുടിവെള്ളവും ലഘുഭക്ഷണവും വിൽപന നടത്തിയത് ഫിഫ കരാർ നൽകിയ സംസ്ഥാനത്തിനുപുറത്തുള്ള ഏജൻസിയാണ്. ആവശ്യാനുസരണം വിതരണം ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. സ്റ്റേഡിയത്തിൽ 40 സ്പോട്ടുകളിൽ ജാറുകൾ സ്ഥാപിച്ച് വെള്ളം ലഭ്യമാക്കും. 40 വളൻറിയർമാരെയും അഞ്ച് സൂപ്പർവൈസർമാരെയും 40 പൊലീസുകരെയും അതിന് നിയോഗിക്കും. ലഘുഭക്ഷണം വിതരണം ന്യായവിലയ്ക്കാണെന്ന് ഉറപ്പാക്കാൻ വിലവിവര പട്ടിക പ്രദർശിപ്പിക്കും. കാണികൾക്ക് തങ്ങളുടെ സീറ്റുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള ദിശാസൂചക ബോർഡുകൾ സ്ഥാപിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടു. ജലവിതരണം, വൈദ്യുതി, അഗ്നിശമന പ്രവർത്തനങ്ങൾ, ശൗചാലയം, ഫ്ലഡ് ലൈറ്റ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ നൂറോളം മെക്കാനിക്കുകെളയും മേൽനോട്ടം വഹിക്കാൻ അത്രയും ജീവനക്കാരെയും നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. സ്റ്റേഡിയത്തി​െൻറ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ ചെയർമാൻ സി.എൻ. മോഹനൻ, നോഡൽ ഓഫിസർ മുഹമ്മദ് ഹനീഷ്, സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ കറുപ്പുസ്വാമി, എ.സി.പി കെ. ലാൽജി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story