Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.​െഎയും ലോക്കൽ...

സി.പി.​െഎയും ലോക്കൽ സമ്മേളനങ്ങളിലേക്ക്; വിഭാഗീയത ശക്തം

text_fields
bookmark_border
കൊച്ചി: ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ച് ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുേമ്പാൾ സി.പി.െഎയിൽ വിഭാഗീയത ശക്തമാകുന്നു. സി.പി.എം, കേരള കോൺഗ്രസ്, ജനതാദൾ തുടങ്ങിയ പാർട്ടികളിൽനിന്ന് അടുത്തകാലത്ത് സി.പി.െഎയിലേക്ക് വന്നവരെ ഉയർന്ന സ്ഥാനങ്ങളിൽ കുടിയിരുത്താനുള്ള ജില്ല സെക്രട്ടറിയുടെ ശ്രമമാണ് പല സ്ഥലങ്ങളിലും വലിയ തർക്കങ്ങൾക്കും ചേരിതിരിവിനും ഇടയാക്കിയിരിക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രകടമായ വിഭാഗീയത ലോക്കൽ സമ്മേളനങ്ങളോടെ കൂടുതൽ ശക്തമാകുമെന്നാണ് സൂചന. പ്രത്യേകിച്ച് ജില്ലയുെട കിഴക്കൻ മേഖലകളിൽ. പിറവം, തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങളിലാണ് പ്രവർത്തകരുടെ അഭിപ്രായഭിന്നത വലിയ തോതിൽ മറനീക്കി പുറത്തുവന്നിട്ടുള്ളത്. പുതുതായി പാർട്ടിയിൽ എത്തിയവർക്കെല്ലാം മാന്യമായ സ്ഥാനം നൽകണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ജില്ല സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതുമൂലം വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പലർക്കും സ്ഥാനങ്ങൾ നഷ്ടപ്പെടുകയോ, അവസരം നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. പുതിയ ആളുകൾക്ക് വലിയ പരിഗണന നൽകുേമ്പാൾ പിന്നാക്ക വിഭാഗക്കാരായ നേതാക്കൾ അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കിഴക്കൻ മേഖലയിലെ രാമമംഗലം, മണീട്, തിരുമാറാടി, ആമ്പല്ലൂർ ലോക്കൽ കമ്മിറ്റികളിൽ വിഭാഗീയത ശക്തമാണ്. സി.പി.എമ്മിലെ പോലെ മൂന്ന് ടേം പൂർത്തിയാക്കിയവർ മാറണമെന്ന വ്യവസ്ഥ സി.പി.െഎയിൽ കർശനമാക്കിയിട്ടില്ല. എങ്കിലും ഇത്തരത്തിൽ സ്ഥാനങ്ങളിൽ തുടരുന്നവരെയൊക്കെ മറ്റ് കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നതും തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഡിസംബറിലാണ് മണ്ഡലം സമ്മേളനങ്ങൾ നടത്തുന്നത്. തൃപ്പൂണിത്തുറയിലാണ് ജില്ല സമ്മേളനം. ഇവിടെ സി.പി.എമ്മിൽനിന്ന് എത്തിയ മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് രഘുവരനെ സെക്രട്ടറിയാക്കാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്. ഇതിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story