Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമിഷന്‍ കോണ്‍ഗ്രസ്...

മിഷന്‍ കോണ്‍ഗ്രസ് സമാപിച്ചു

text_fields
bookmark_border
കൊച്ചി: കേരള ലത്തീന്‍ സഭയുടെ ജീവിതവും ദൗത്യവും നവീകരിക്കാന്‍ മിഷന്‍ കോണ്‍ഗ്രസിനും ബി.സി.സി കണ്‍വെന്‍ഷനും കഴിയുമെന്ന് വത്തിക്കാന്‍ ഇവാഞ്ചലൈസേഷന്‍ അഡ്ജങ്ട് സെക്രട്ടറി ആര്‍ച് ബിഷപ് പ്രൊട്ടാസെ റുഗുംബോ പറഞ്ഞു. കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്ത് സംഘടിപ്പിച്ച മിഷന്‍ കോണ്‍ഗ്രസി​െൻറ സമാപനദിനമായിരുന്ന ഞായറാഴ്ച ദിവ്യബലി മധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുവിശേഷവത്കരണ ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ദൈവത്തി​െൻറ ശക്തി നിങ്ങളെ സഹായിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹാര്‍ട്ട് ടു ഹാര്‍ട്ട് മിഷന്‍ ലിങ്കേജ് പ്രോഗ്രാമി​െൻറ ഉദ്ഘാടനം ആര്‍ച് ബിഷപ് പ്രൊട്ടാസെ റുഗുംബോ നിര്‍വഹിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്മാര്‍ പരസ്പരം മെമ​െൻറാ കൈമാറി. കേരളസഭയെ മാതാവി​െൻറ വിമലഹൃദയത്തിന് സമര്‍പ്പണവും മിഷന്‍ ക്രോസ് കൈമാറ്റവും നടന്നു. ബി.സി.സി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മിഷന്‍ തിരി തെളിച്ചു. ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലി​െൻറ നേതൃത്വത്തില്‍ പ്രാർഥനശുശ്രൂഷ നടന്നു. രാവിലെ 9.10ന് നടന്ന നാലാമത് സെഷനില്‍ കേരള ലത്തീന്‍ സഭ നടപ്പാക്കാന്‍ ആവിഷ്‌കരിച്ച ദശവത്സര പദ്ധതികളുടെ പ്രകാശനം ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു. കെ.ആര്‍.എൽ.സി.ബി.സി ശുശ്രൂഷസമിതികളുടെ കോ-ഒാഡിനേറ്റര്‍ ഫാ. തോമസ് തറയില്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ബിഷപ് ഡോ. ഇഗ്നേഷ്യസ് മസ്‌ക്രിനാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story