Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുരുത്തിപ്പുറവും...

തുരുത്തിപ്പുറവും ചെറിയപണ്ഡിതനും വിജയികൾ

text_fields
bookmark_border
പറവൂർ: തുരുത്തിപ്പുറം കായലിലെ ജലോത്സവത്തിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിപ്പുറം വള്ളം ജേതാക്കളായി. എ ഗ്രേഡിൽ ഹനുമാൻ ഒന്നാമനെയാണ് തുരുത്തിപ്പുറം പരാജയപ്പെടുത്തിയത്. ബി ഗ്രേഡിൽ ചെറിയപണ്ഡിതൻ ജോതാവായി. ആവേശം വിതറിയ മത്സരത്തിനൊടുവിൽ താന്തോന്നിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണി​െൻറ ഹനുമാൻ ഒന്നാമനെ പിന്തള്ളിയാണ് തുരുത്തിപ്പുറം ഒന്നാമതായി ഫിനിഷ് ചെയ്തത്. ബി ഗ്രേഡിൽ മടപ്ലാതുരുത്ത് ഒരുമ ബോട്ട് ക്ലബി​െൻറ ജിബി തട്ടകനെയാണ് താന്തോന്നിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണി​െൻറ ചെറിയപണ്ഡിതൻ പരാജയപ്പെടുത്തിയത്. ഇരു വിഭാഗങ്ങളിലായി 11 ഓടിവള്ളങ്ങൾ മാറ്റുരച്ചു. തുരുത്തിപ്പുറം ബോട്ട് ക്ലബി​െൻറ 20-ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു മത്സരം. 15-ാം വർഷമാണ് വള്ളംകളി നടന്നത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യൻ, പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു, വൈസ് പ്രസിഡൻറ് സിൽവി പോൾ, ഫാ. പോൾ മനക്കിൽ, ‌ടോംസൺ ജോസഫ് എന്നിവർ സംസാരിച്ചു. പുത്തൻവേലിക്കര എസ്.ഐ ഇ.വി. ഷിബു സമ്മാനം വിതരണം ചെയ്തു. വള്ളംകളിയുടെ ഭാഗമായി പ്രവചന മത്സരം, ലൈവ് ഫോട്ടോഗ്രാഫി മത്സരം, പെയിൻറിങ് മത്സരം എന്നിവയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story