Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
വൈപ്പിന്‍: സി.പി.എം നായരമ്പലം കൊച്ചമ്പലം ബ്രാഞ്ച് കമ്മിറ്റി വാര്‍ഷികത്തോടനുബന്ധിച്ച് നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആര്‍. വിശ്വനാഥന്‍ അനുസ്മരണവും പൊതുസമ്മേളനവും നടത്തി. ഇതോടനുബന്ധിച്ച് സൗജന്യ വൈദ്യപരിശോധന ക്യാമ്പും പ്രതിനിധി സമ്മേളനവും ഉണ്ടായിരുന്നു. വൈദ്യപരിശോധന ക്യാമ്പ് ലോക്കല്‍ സെക്രട്ടറി എം.കെ. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രതിനിധി സമ്മേളനം ഏരിയ കമ്മിറ്റി അംഗം തുളസി സോമന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഏരിയ കമ്മിറ്റി അംഗം എ.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.പി. ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. തോമസ് ജോണ്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗം സുമ വേണു, കെ.കെ. ജയരാമന്‍, പി.കെ. രാജീവ്, എന്‍.കെ. രതി ശര്‍മ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story