Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുപ്പ് ഫലം...

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് വിലക്ക്

text_fields
bookmark_border
കളമശ്ശേരി: പ്രീമിയർ ടയേഴ്സ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് കോടതി വിലക്ക്. കോടതിയിൽനിന്നും ഉത്തരവ് വന്നതിനുശേഷം മാത്രം ഫലം പ്രസിദ്ധപ്പെടുത്താൻ പാടുള്ളൂവെന്ന് പറഞ്ഞ് എറണാകുളം മുനിസിഫ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 12ന് നടക്കുന്ന െതരഞ്ഞെടുപ്പിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറയും, എ.വി. താമരാക്ഷ‍​െൻറയും നേതൃത്വത്തിലുള്ള രണ്ട് പാനലുകളാണ് യൂനിയൻ തെരഞ്ഞെടുപ്പിലുള്ളത്. നിയമാവലി പ്രകാരം രണ്ട് തവണ തുടർച്ചയായി തെരഞ്ഞെടുപ്പിൽ വിജയിച്ച് ഭാരവാഹികൾ ആയിട്ടുള്ളവർ തുടർന്നുള്ള രണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നുള്ളതാണ് ഇലക്ഷൻ കമ്മിറ്റിയുടെ വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ രണ്ട് നിയമങ്ങളും ലംഘിച്ച് കാനം രാജേന്ദ്ര‍ൻറ പാനലിൽ മത്സരിക്കുന്ന കമ്പനി തൊഴിലാളിയായ കെ. മനോഹര‍​െൻറ നോമിനേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിക്കുകയും കമ്പനിയിലെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന എതിർ പാനലിലെ കെ.പി. ഗോപിനാഥ‍​െൻറ നോമിനേഷൻ നിരസിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കെ.പി. ഗോപിനാഥ് നൽകിയ ഹരജിയിലാണ് ഫലം പ്രസിദ്ധപ്പെടുത്തുന്നത് കോടതി വിലക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story