Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎളങ്കുന്നപ്പുഴ...

എളങ്കുന്നപ്പുഴ പട്ടികജാതി സംഘം തെരഞ്ഞെടുപ്പ്: സി.പി.എമ്മിന് ജയം

text_fields
bookmark_border
വൈപ്പിന്‍: എളങ്കുന്നപ്പുഴ പട്ടികജാതി-വര്‍ഗ സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി.പി.എം പാനലിന് വിജയം. പോള്‍ ചെയ്ത 1336 വോട്ടില്‍ എഴുന്നൂറിലേറെ വോട്ടുകള്‍ നേടിയാണ് പാനല്‍ വിജയിച്ചത്. കെ കെ. അനില്‍കുമാര്‍, വി.കെ. അശോകന്‍, ടി.സി. ചന്ദ്രന്‍, എ.കെ. നടേശന്‍, എന്‍.സി. മോഹനന്‍, പി.ടി. രതീഷ്‌കുമാര്‍, പി.ബി. രാജേഷ്, കെ.എസ്. സുനില്‍, എ.എ. ചന്ദ്രവല്ലി, ശാരി കൃഷ്ണ, സിനില പ്രവീണ്‍കുമാര്‍ എന്നിവരാണ് വിജയിച്ചത്. വര്‍ഷങ്ങളായി ഇവിടെ സി.പി.എം-സി.പി.ഐ സഖ്യമാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. സി.പി.എമ്മിലെ വിഭാഗീയതയുടെ വേദിയായ എളങ്കുന്നപ്പുഴയില്‍ വിമത വിഭാഗം സി.പി.ഐയില്‍ ചേര്‍ന്നതോടെ ഈ ബന്ധത്തിന് ഇടച്ചില്‍ വന്നു. ഇതേത്തുടര്‍ന്നാണ് സി.പി.ഐ കോണ്‍ഗ്രസുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഞായറാഴ്ച കനത്ത പൊലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ്. ഞാറക്കല്‍, പെരുമ്പിള്ളി സഹകരണ സംഘങ്ങളില്‍ സി.പി.ഐ-കോണ്‍ഗ്രസ് സഖ്യം സി.പി.എമ്മില്‍നിന്ന് ഭരണം പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ക്ഷീണത്തിലായിരുന്ന സി.പി.എം നേതൃത്വത്തിന് എളങ്കുന്നപ്പുഴ സംഘത്തിലെ സി.പി.ഐ-കോണ്‍ഗ്രസ് കൂട്ടുകെട്ട് തകര്‍ക്കാന്‍ സാധിച്ചത് വലിയ ആഘോഷമാക്കി. വിജയികളെ ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍ മാലിയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് ആഹ്ലാദപ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story