Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചീനവലക്കുറ്റികൾ...

ചീനവലക്കുറ്റികൾ അപകടഭീഷണി

text_fields
bookmark_border
പറവൂർ: ഞായറാഴ്ച വൈകീട്ട് ഗോതുരുത്ത് പുഴയിൽ ബോട്ട് അപകടത്തിൽപെടാനുള്ള കാരണം ചീനവലക്കുറ്റികളാെണന്ന് ആരോപണം. അനധികൃതമായി സ്ഥാപിച്ച ചീനവലകൾ പലതും ബോട്ടുകൾക്കും മത്സ്യബന്ധന വഞ്ചികൾക്കുമടക്കം അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. ഇവ പലതും ബോട്ട് ചാലിനോടും ചേർന്നും മറ്റുമാണ് സ്ഥാപിച്ചിട്ടുള്ളത്. തന്നെയുമല്ല, അപകടത്തിൽപെട്ട ബോട്ടിൽ യാത്രക്കാരുടെ എണ്ണവും വാഹനങ്ങളുടെ എണ്ണവും കൂടുതലായിരുന്നതായും സംശയമുണ്ട്. 15 പേരെ കയറ്റാവുന്ന ബോട്ടിൽ 18പേരെ കയറ്റിയത് ബോട്ട് മുങ്ങാൻ കാരണമായതായും പറയപ്പെടുന്നു. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് അറിയിപ്പ് കടവിൽ വെച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ഇത് ഗൗനിക്കാതെ കയറുന്നത് പതിവാണ്. തുരുത്തിപ്പുറം പള്ളിയിലെ തിരുനാളും തുരുത്തിപ്പുറം ജലോത്സവം പ്രമാണിച്ചും രണ്ടുബോട്ട് ഗോതുരുത്തിൽനിന്ന് തുരുത്തിപ്പുറത്തേക്ക് സർവിസ് നടത്തിയിരുന്നു. വള്ളംകളി കണ്ടശേഷം തിരിച്ച് ഗോതുരുത്തിലേക്ക് വന്നവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും. ബോട്ട് സർവിസ് സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായി പറവൂർ: ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബോട്ട് സര്‍വിസുകൾ സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായി. ചേന്ദമംഗലം പഞ്ചായത്ത് പ്രദേശത്തെ ബോട്ടുകളുടെ സുരക്ഷയെക്കുറിച്ച് നാട്ടുകാരിൽ ആശങ്കയേറെയാണ്. ചെറിയ ബോട്ടുകളിലാണ് സർവിസ് നടത്തുന്നത്. പ്രവൃത്തിദിവസങ്ങളിൽ വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ ബോട്ട് സർവിസിനെ ആശ്രയിക്കുന്നു. ബോട്ട് അപകടത്തിൽപെടാനുള്ള കാരണം പുഴയിൽ വെള്ളത്തിൽ താഴ്ന്നുനില്‍ക്കുന്ന ചീനവലക്കുറ്റികളാണെന്നും വേലിയേറ്റ സമയത്ത് ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയിലാണിതെന്നും ആക്ഷേപമുണ്ട്. ബോട്ടി​െൻറ സുരക്ഷ ഉറപ്പാക്കാനും അനധികൃത ചീനവലക്കുറ്റികൾ നീക്കാനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ചേന്ദമംഗലം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story