Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലഅതോറിറ്റിയുടെ...

ജലഅതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു

text_fields
bookmark_border
ചെങ്ങമനാട്: ചെങ്ങമനാട്--പനയക്കടവ് റോഡില്‍ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഏതാനും ദിവസങ്ങളായി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് സമീപം പാനായിത്തോട്-കമ്പനിക്കടവ് പാലത്തിലേക്ക് തിരിയുന്ന സ്ഥലത്താണ് പൈപ്പ് പൊട്ടിയത്. കുടിവെള്ളം റോഡിലൊഴുകുകയാണ്. ദിവസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താനോ, വെള്ളം പാഴാകുന്നത് ഒഴിവാക്കാനോ ജല അതോറിറ്റി അധികൃതർ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്. കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് സമീപവും ചെങ്ങമനാട് ജങ്ഷനില്‍ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടൽ പതിവാണ്. ഇന്ത്യന്‍ ബാങ്കിന് സമീപവും പുത്തന്‍തോട് വളവുകളിലും പൈപ്പുകള്‍ പൊട്ടിയ ഭാഗത്ത് അടുത്തിടെയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍, ഈ ഭാഗങ്ങളില്‍ ടാറിങ് പൂര്‍ത്തിയാക്കാതെ റോഡ് കുഴിയായതിനാല്‍ അപകടം പതിവാണ്. പുത്തന്‍തോട് ഭാഗത്ത് പൈപ്പുകള്‍ പൊട്ടിയ ഭാഗത്ത് രൂപപ്പെട്ട കുഴിയില്‍ അപകടത്തില്‍പ്പെട്ട് ഏതാനും പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം ഒട്ടേറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് റോഡില്‍ ടാറിങ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍, രണ്ട് മാസം പോലും തികയുന്നതിന് മുമ്പ് ഇവിടെ മൂന്നിടങ്ങളില്‍ പൈപ്പുകള്‍ പൊട്ടുകയും, പഴയ അവസ്ഥയില്‍ കുഴികളായി മാറുകയും ചെയ്തു. നാട്ടുകാരും, പല ജനപ്രതിനിധികളും കരിയാട്ടിലെ ജല അതോറിറ്റി ഓഫിസില്‍ നേരിെട്ടത്തി പരാതി നല്‍കിയിട്ടും അധികൃതർ പ്രശ്നത്തിന് പരിഹാരം കെണ്ടത്തിയിട്ടില്ല. പനയക്കടവ് ഭാഗത്ത് കുടിവെള്ളം പാഴാകുന്നത് അധികൃതര്‍ അറിഞ്ഞിട്ടും യാതൊരു പരിഹാര നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണാക്ഷേപം. ജല അതോറിറ്റി ഓഫിസ് ഉപരോധിക്കാന്‍ തയാറെടുക്കുകയാണ് നാട്ടുകാര്‍. രണ്ടിടങ്ങളിൽ ബൈക്കിലെത്തി മാല പൊട്ടിക്കൽ അങ്കമാലി: സ്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാതൻ വീട്ടമ്മയുടെ മാല കവർന്നു. അതിക്രമത്തിൽ അയൽവാസികളായ വീട്ടമ്മമ്മാർ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും പരിക്കില്ല. ദേശീയപാതയിൽ കരിയാട് തുരുത്തിശ്ശേരി റോഡിലെ കപ്പേളക്ക് സമീപം കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. ചെങ്ങമനാട് സ്വദേശിനികളായ സുമ പ്രസാദ് (29), ദീപ രാജീവ് (34) എന്നിവരാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. തുരുത്തിശ്ശേരിയില്‍ യോഗ ക്ലാസില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. പിന്നില്‍ സഞ്ചരിച്ചിരുന്ന സുമയുടെ മാലയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ പൊട്ടിച്ചത്. പിടിവലിക്കിടയില്‍ മാലയുടെ ഒരു ഭാഗമാണ് മോഷ്ടാവിന് ലഭിച്ചത്. ശേഷം മോഷ്ടാവ് അങ്കമാലി ഭാഗത്തേക്ക് ബൈക്കോടിച്ച് പോയി. ടീഷർട്ടും ജീൻസുമായിരുന്നു അക്രമിയുടെ വേഷം. സംഭവത്തിന് ശേഷം റോഡില്‍ വീണ ലോക്കറ്റ് തിരയുന്നതിനിടെ ഹെൽമറ്റ് ധരിച്ച് ൈബക്കിലെത്തിയ മറ്റൊരാൾ അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു. ബ്രൗൺ ഷർട്ടും മുണ്ടുമായിരുന്നു രണ്ടാമ‍​െൻറ വേഷം. അത്താണിയില്‍ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരമറിയിച്ചു. ബ്രൗണ്‍ നിറത്തിലെ ഷര്‍ട്ടും, മുണ്ടുമായിരുന്നു മോഷ്ടാവി​െൻറ വേഷം. യുവതികളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അര മണിക്കൂര്‍ മുമ്പ് അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിന് സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന എല്‍.എഫ് ആശുപത്രിയിലെ നഴ്സ് മാള സ്വദേശിനി സിന്‍സിയുടെ രണ്ടരപ്പവ‍​െൻറ മാല കറുത്ത ഷര്‍ട്ടും, ജീന്‍സും ധരിച്ച ഹെൽമറ്റ് ധാരി കവർന്നിരുന്നു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചെങ്ങമനാട് സ്വദേശിനികളായ വീട്ടമ്മമാർ കവര്‍ച്ചക്കിരയായത്.
Show Full Article
TAGS:LOCAL NEWS 
Next Story