Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര പെേട്രാളിയം...

കേന്ദ്ര പെേട്രാളിയം മന്ത്രിക്ക് മറുപടിയുമായി തോമസ് ഐസക്​

text_fields
bookmark_border
ആലപ്പുഴ: പെേട്രാളിന് കേന്ദ്രം ചുമത്തുന്ന അധിക നികുതി ആദ്യം കുറക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പെേട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നികുതി കുറക്കാത്തതി​െൻറ പേരിൽ കേരളത്തിനുമേൽ വലിയ ആക്ഷേപം ചൊരിഞ്ഞതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് കേരളമാണെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. എന്നാൽ, കേന്ദ്രത്തി​െൻറ എക്സൈസ് നികുതി എത്ര ശതമാനമെന്ന് അദ്ദേഹം വിശദീകരിക്കട്ടെയെന്നും തോമസ് ഐസക് പറഞ്ഞു. ശുദ്ധീകരിച്ച് കഴിയുമ്പോൾ യഥാർഥത്തിൽ 31.70 രൂപയാണ് പെേട്രാളിന് ലിറ്റർ വില. ഇതിനുമേൽ കേന്ദ്രം 19.48 രൂപ, അതായത് 61 ശതമാനമാണ് എക്സൈസ് നികുതിയായി എടുക്കുന്നത്. എന്നിട്ടാണ് കേരളത്തി​െൻറ 34 ശതമാനം ഭയങ്കര നികുതിയെന്ന് പറയുന്നത്. ഡീസലിന് കേരളം 25.6 ശതമാനം നികുതി എടുക്കുമ്പോൾ കേന്ദ്രം 49 ശതമാനം നികുതിയാണ് ചുമത്തുന്നത്. സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതിയെക്കാൾ ഇരട്ടി നികുതിയാണ് കേന്ദ്രം ചുമത്തുന്നത്. കേരളമാണ് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നതെന്ന് പറയുമ്പോഴും ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ പെേട്രാളിന് 74.23 ഉള്ളപ്പോൾ കേരളത്തിലെ ഇന്നലത്തെ വില 72.16 ആണ്. മുമ്പൊക്കെ ക്രൂഡോയിലിന് വില കുറയുമ്പോൾ പെേട്രാളിന് വില കുറയും. എന്നാൽ, ഇപ്പോൾ ക്രൂഡോയിലിന് വില കുറഞ്ഞാലും പെേട്രാളിന് വില കൂടുകയേ ഉള്ളൂ. ഇത് ആത്മഹത്യാപരമായ നയമാണ്. കേന്ദ്രസർക്കാർ പെേട്രാളി​െൻറ വില ഗണ്യമായി കുറക്കുന്നില്ലെങ്കിൽ അവർ അധികാരത്തിൽ വന്നതിനുശേഷം വർധിപ്പിച്ച നികുതി കുറക്കാൻ തയാറാകണം. എന്നിട്ട് സംസ്ഥാനങ്ങളുടെ നികുതി കുറക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യണം. അല്ലെങ്കിൽ വിലക്കയറ്റം രൂക്ഷമാകും. ഇപ്പോൾ കേന്ദ്രത്തിൽ നിന്നും മന്ത്രിമാർ കേരളത്തിൽവന്ന് ബഡായി പറയുകയാണ്. കേരളം ഇപ്പോൾ നികുതി കുറക്കാൻ പറ്റിയ സാഹചര്യത്തിലല്ലെന്നും ജി.എസ്.ടി മൂലമുണ്ടായ നഷ്ടം കേന്ദ്രം നൽകണം. പ്രതിപക്ഷം തയാറാണെങ്കിൽ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story