Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യനില തൃപ്തികരം;...

ആരോഗ്യനില തൃപ്തികരം; ശശിയെ വിദഗ്ധ സംഘം പരിശോധിച്ചു

text_fields
bookmark_border
പറവൂർ: വാതവും വാർധക്യ രോഗങ്ങളാലും അവശനിലയിൽ കഴിയുന്ന കണ്ണൻകുളങ്ങര ശശിയുടെ ആരോഗ്യനില വിലയിരുത്താനും തുടർചികിത്സക്കുമായി അഞ്ചംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അജയ് തറയിലി​െൻറ സാന്നിധ്യത്തിലാണ് ആനയെ പരിശോധിച്ചത്. റിട്ട. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. വി. സുനിൽകുമാർ, മണ്ണുത്തി വെറ്ററിനറി കോളജിലെ അസി. പ്രഫ. മാധവൻ ഉണ്ണി, ഏഷ്യൻ എലിഫൻറ് സ്പെഷൽ ഗ്രൂപ് അംഗം ഡോ. ഇ.എസ്. ഈസ, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. സി.എൻ. ജയകുമാർ, തിരുവിതാംകൂർ ദേവസ്വം വെറ്ററിനറി ഓഫിസർ ഡോ. ശശീന്ദ്രദേവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശശിക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ നടത്താറുള്ള പറവൂർ വെറ്ററിനറി ഡോക്ടർ ഗിരീഷി​െൻറ നിർദേശവും സംഘം ചോദിച്ചറിഞ്ഞു. നിലവിൽ മദപ്പാടി​െൻറ ചെറിയ ലക്ഷണങ്ങൾ ഉള്ളതിനാൽ ശരീരഭാഗങ്ങൾ കൂടുതൽ വ്യക്തതയോടെ പരിശോധിക്കാൻ സാധിച്ചില്ല. 4,000 കിലോഗ്രാമിന് അടുത്ത് ഭാരമുള്ളതിനാൽ ആരോഗ്യനില തൃപ്തികരമാണ്. പാദരോഗങ്ങളുള്ളതിനാൽ ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രം കുളിപ്പിക്കാവൂ തുടങ്ങിയവയാണ് സംഘം നിർദേശിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് സംഘം ദേവസ്വം കമീഷണർക്ക് അടുത്ത ദിവസം നൽകും. ദേവസ്വം വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ് നേരേത്ത നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ചികിത്സക്കും പരിചരണത്തിനും ആവശ്യമായ തുക ദേവസ്വം കമീഷണർ അനുവദിച്ചിട്ടുണ്ട്. തലവേദന നിവാരണ ക്യാമ്പ് പറവൂർ : മൈഗ്രെയിൻ, സൈനസൈറ്റിസ് സൗജന്യ നിവാരണ ക്യാമ്പ് 10 മുതൽ 16 വരെ ചെട്ടിക്കാട് തപോവനം സബ് സ​െൻററിൽ നടക്കും. നാശോന്മുഖമായിട്ടുള്ള നാട്ടറിവുകളെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന സന്ദേശവുമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫോൺ 9947812704, 9846116547.
Show Full Article
TAGS:LOCAL NEWS 
Next Story