Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുഡീഷ്യൽ ഓഫിസർമാരില്ല; ...

ജുഡീഷ്യൽ ഓഫിസർമാരില്ല; പറവൂരിലെ മൂന്ന്​ കോടതികൾ പ്രവർത്തനരഹിതം

text_fields
bookmark_border
പറവൂർ: ജുഡീഷ്യൽ ഓഫിസർമാർ അവധിയിൽ പോയതോടെ പറവൂരിലെ മൂന്ന് കോടതികളുടെ പ്രവർത്തനം താളംതെറ്റുന്നു. സബ് കോടതി രണ്ട്, ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന്, മുൻസിഫ് കോടതി എന്നിവയാണ് സ്തംഭനാവസ്ഥയിലായത്. ഒന്നിൽ ജഡ്ജി ഇല്ലാത്തതും മറ്റ് രണ്ട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാർ അവധിയിൽ പോയതുമാണ് കാരണം. സബ് കോടതി രണ്ടിലും മജിസ്ട്രേറ്റ് കോടതിയിലും ഒന്നര മാസത്തിലേറെയായി കേസുകൾ നടക്കുന്നില്ല. സബ് ജഡ്ജി സ്ഥലം മാറിപ്പോയതിനുശേഷം പുതിയ ആളെ നിയമിക്കാത്തതാണ് സബ് കോടതി രണ്ടിലെ പ്രതിസന്ധി. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ മജിസ്ട്രേറ്റ് ദീർഘകാല അവധിയിലാണ്. മുൻസിഫ് രണ്ടാഴ്ച മുമ്പ് ഒന്നരമാസത്തെ അവധിയെടുത്തു. ആലുവ മുൻസിഫിനാണ് പകരം ചുമതല. കേസുകളുമായി വക്കീലന്മാരും കക്ഷികളും ആലുവയിൽ പോകേണ്ട അവസ്ഥയാണിപ്പോൾ. ആലുവ മുൻസിഫിന് ആലുവയിലെയും പറവൂരിലെയും കേസുകൾ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടിവരുന്നു. അതിനാൽ, വിചാരണയിലുള്ള കേെസാന്നും അവിടെ വിളിക്കുന്നില്ല. പുതുതായി ഫയൽ ചെയ്യുന്ന കേസുകൾ മാത്രമാണ് പരിഗണിക്കുന്നത്. താൽക്കാലികമായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലെ കേസുകൾ തോന്ന്യകാവിെല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലും സബ് കോടതി രണ്ടിലേത് സബ് കോടതി ഒന്നിലും നടക്കുന്നുണ്ട്. പക്ഷേ ഒന്നിലേറെ കോടതികളിലെ കേസുകൾ ഒരുകോടതിയിൽ നടത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. ചെറിയ കാര്യങ്ങൾപോലും നടത്തിക്കിട്ടാത്ത അവസ്ഥയാണ്. കേസുകൾ തീർപ്പാക്കുന്നതിന് കാലതാമസം നേരിടുന്നു. രണ്ട് ജില്ല കോടതി, ഒരു മുൻസിഫ് കോടതി, രണ്ട് സബ് കോടതി, ഒരു മജിസ്ട്രേറ്റ് കോടതി എന്നിവയാണു്കച്ചേരി മൈതാനിയിലുള്ളത്. ഒരു മജിസ്ട്രേറ്റ് കോടതി തോന്ന്യകാവിലും ഒരു ഗ്രാമീണന്യായാലയം ചേന്ദമംഗലത്തും പ്രവർത്തിക്കുന്നു. പറവൂർ മേഖലയിെല ഏഴ് കോടതികളിൽ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് സ്തംഭനാവസ്ഥയിലായത്. പാർക്കിങ് നിരോധനം: പഴിചാരി നഗരസഭയും ട്രാഫിക് പൊലീസും പറവൂർ: നഗരത്തിലെ പാർക്കിങ് നിരോധനം നടപ്പാക്കുന്ന കാര്യത്തിൽ നഗരസഭയും ട്രാഫിക് പൊലീസും പരസ്പരം പഴിചാരുന്നു. നഗരത്തിലെ പാർക്കിങ് നിരോധനം കർശനമായി നടപ്പാക്കേണ്ടത് പൊലീസാണ്. അത് അവർ കാര്യക്ഷമമായി ചെയ്യാത്തതുകൊണ്ടാണ് പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടും ആളുകൾ റോഡിൽതന്നെ വാഹനങ്ങൾ ഇടുന്നതെന്നാണ് നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് പറയുന്നത്. എന്നാൽ, പ്രധാന റോഡിൽ വാഹനം നിർത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും കേസുകൾ എടുത്തിട്ടുണ്ടെന്നും ട്രാഫിക് എസ്.ഐ ടി.ബി. മുരളി പറഞ്ഞു. പാർക്കിങ് നിരോധനം നടപ്പാക്കുന്ന ഉത്തരവാദിത്തത്തിൽനിന്ന് നഗരസഭയും ട്രാഫിക് പൊലീസും ഒഴിഞ്ഞുമാറുകയാണെന്ന് താലൂക്ക് െറസിഡൻറ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (പാട്രാക്) അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാൻ അധ്യക്ഷനായ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ജൂൺ അഞ്ചുമുതലാണ് മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെയുള്ള റോഡിൽ പാർക്കിങ് നിരോധിച്ചത്. ഇന്നുവരെ ഇത് കൃത്യമായി നടപ്പാക്കിയിട്ടില്ല. പി.ടി.എച്ച് ഹോട്ടലിനും മുനിസിപ്പൽ കവലക്കുസമീപവും പേ ആൻഡ് പാർക്ക് സംവിധാനം ഏർപ്പെടുത്തിയെങ്കിലും ആരും ഉപയോഗിക്കുന്നില്ല. അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനോ പാർക്കിങ് ഗ്രൗണ്ടിലേക്ക് പറഞ്ഞുവിടാനോ അധികാരികളും നിയമപാലകരും തയാറാകുന്നില്ല. ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിപോലും കൃത്യമായി ചേരുന്നില്ല. അനാസ്ഥക്കെതിരെ പാട്രാക് ഉൾപ്പെടെയുള്ള വിവിധ സംഘടനകളിൽനിന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നടപ്പാക്കാൻ കഴിയാത്ത തീരുമാനങ്ങൾ കൊട്ടിഗ്ഘോഷിക്കുന്നത് എന്തിെനന്നാണ് ജനങ്ങളുടെ ചോദ്യം.
Show Full Article
TAGS:LOCAL NEWS 
Next Story