Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് അറ്റകുറ്റപ്പണി...

റോഡ് അറ്റകുറ്റപ്പണി നടത്തണം ^സി.പി.ഐ

text_fields
bookmark_border
റോഡ് അറ്റകുറ്റപ്പണി നടത്തണം -സി.പി.ഐ തൃപ്പൂണിത്തുറ: തകർന്നുകിടക്കുന്ന കുറുപ്പശ്ശേരി- കിഴവന റോഡ് അറ്റകുറ്റപ്പണി നടത്താൻ അടിയന്തര നടപടി വേണമെന്ന് സി.പിഐ കുറുപ്പശ്ശേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം അസി. സെക്രട്ടറി എ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. എം.വി. മണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ചിദംബരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, പി.ആർ. പുഷ്പാംഗദൻ, പി.വി ഭാസ്കരൻ, പി.ബി. വിഷ്ണുരാധൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി.എം. ചിദംബരനെ വീണ്ടും തെരഞ്ഞെടുത്തു. വൈകീട്ട് മുതിരപ്പറമ്പിൽ നടന്ന പൊതുസമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി. രഘുവരൻ ഉദ്ഘാടനം ചെയ്തു. സി.എ. ശശി അധ്യക്ഷത വഹിച്ചു. മല്ലിക സ്റ്റാലിൻ, കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, പി.കെ. പദ്മനാഭൻ എന്നിവർ സംസാരിച്ചു. ആദ്യകാല പാർട്ടി പ്രവർത്തകരായ സി.കെ. നടേശൻ, കിഴക്കുംപുറത്ത് തങ്കപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശക്തിധരൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story