Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസനത്തിന് സമിതി...

വികസനത്തിന് സമിതി രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: കുന്നത്തേരി കവലയുടെ വികസനത്തിന് സമിതി രൂപവത്കരിച്ചു. ജില്ലപഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. കവലയുടെ വികസനത്തിന് ജില്ല പഞ്ചായത്തി‍​െൻറ ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ഗതാഗതത്തിന് തടസ്സം സൃഷ്‌ടിക്കുന്ന കൊടിമരങ്ങൾ മാറ്റിസ്‌ഥാപിക്കാൻ തീരുമാനിച്ചു. റോഡി‍​െൻറ മധ്യഭാഗെത്ത യൂനിയൻ ഷെഡുകൾ മാറ്റാനും തീരുമാനമായി. വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളെ ഉൾപ്പെടുത്തി വികസനസമിതി രൂപത്കരിച്ചു. കവലയുടെ വികസനത്തിന് പൊതുപ്രവർത്തകരായ രാജേഷ് കുന്നത്തേരി, സനീഷ് കളപ്പുരക്കൽ എന്നിവർ കലക്ടർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ കമീഷൻ ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story