Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്ടറുടെ ഉത്തരവ്...

കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നത് വാസ്തുതാവിരുദ്ധം - ^നഗരസഭ സെക്രട്ടറി

text_fields
bookmark_border
കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നത് വാസ്തുതാവിരുദ്ധം - -നഗരസഭ സെക്രട്ടറി അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കൽ കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്നത് വാസ്തുതാവിരുദ്ധം - -നഗരസഭ സെക്രട്ടറി ആലുവ: ബാങ്ക് കവലയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന താലൂക്ക് സമിതി യോഗത്തിലെ പരാമർശം വാസ്തുതാവിരുദ്ധമാണെന്ന് ആലുവ നഗരസഭ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ സെപ്റ്റംബർ 19ന് പുറപ്പെടുവിച്ച ഉത്തരവ് 20നാണ് നഗരസഭ ഓഫിസിൽ ലഭിച്ചത്. ഇതനുസരിച്ച് അന്നുതന്നെ കെട്ടിടത്തിലെ വാടകക്കാർക്ക് നഗരസഭ ഒഴിപ്പിക്കൽ നോട്ടീസ് നൽകി. എന്നാൽ, കെട്ടിട ഉടമകൾ ഇതിനെതിരെ അടുത്ത ദിവസം ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. ഇതിനെതിരെ 25ന് നഗരസഭ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. തൽസ്ഥിതി തുടരാൻ കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഒഴിപ്പിക്കൽ നടപടി നിർത്തിെവച്ചത്. താലൂക്ക് വികസന സമിതിയിൽ നടന്ന പരാമർശം ഹൈകോടതി ഉത്തരവ് അറിയാത്തതിനാൽ ഉണ്ടായതാണെന്നും സെക്രട്ടറി പറഞ്ഞു. 60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തി​െൻറ ഒന്നും രണ്ടും നിലകൾ പൊളിക്കാനാണ് കലക്ടർ ഉത്തരവിട്ടത്. ഇത് പൊളിക്കണമെങ്കിൽ താഴത്തെ നിലയിലെ കച്ചവടക്കാരെയും ഒഴിപ്പിക്കണം. ഈ സാഹചര്യത്തിൽ ഇവർക്കും ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മുകളിലെ നിലകളിൽ ഉള്ളവർക്ക് പുറമെ താഴത്തെ നിലയിലെ കച്ചവടക്കാരും ഒഴിപ്പിക്കൽ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചിരുന്നു. നാല് ചെറുകിട സ്വർണക്കടകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളുമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. എറണാകുളം സ്വദേശിയായ കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടും വാടകക്കാർ ഒഴിയാതെ നിൽക്കുകയായിരുന്നു. ഇതുസംബന്ധിച്ച കേസുകളും നിലനിൽക്കുന്നുണ്ട്. വാടകക്കാർ ഒഴിയാത്തതിനാൽ കെട്ടിട ഉടമയും വർഷങ്ങളായി കെട്ടിടത്തി​െൻറ നവീകരണം നടത്തിയിട്ടില്ല. അടുത്തിടെ കെട്ടിടത്തി​െൻറ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story