Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുത്തിവെപ്പ്:...

കുത്തിവെപ്പ്: അസത്യപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി ^കലക്ടര്‍

text_fields
bookmark_border
കുത്തിവെപ്പ്: അസത്യപ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി -കലക്ടര്‍ കൊച്ചി: സമൂഹമാധ്യമങ്ങളിലോ മറ്റുതരത്തിലോ മീസില്‍സ്-റുബെല്ല കുത്തിവെപ്പിനെതിരെ അസത്യപ്രചാരണം നടത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല. ഇത്തരത്തിലെ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ ആരോഗ്യവകുപ്പിനെയോ ജില്ല ഭരണകൂടത്തെയോ അറിയിക്കണം. ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ ചേര്‍ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. മീസില്‍സ്-റുബെല്ല കാമ്പയിനി​െൻറ ഭാഗമായി ജില്ലയില്‍ 96,328 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ആദ്യ മൂന്നുദിവസത്തെ കണക്കാണിത്. നവംബർ മൂന്നുവരെയാണ് കാമ്പയിന്‍. ജില്ലയില്‍ 14.24 ശതമാനം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി.വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങളെ നിര്‍മാർജനം ചെയ്തശേഷം നടപ്പാക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ കുത്തിവെപ്പ് യജ്ഞമാണ് മീസില്‍സ്-റുബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍. ഇത് വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story