Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചുവപ്പുനാടയിൽ കുടുങ്ങി ...

ചുവപ്പുനാടയിൽ കുടുങ്ങി ആയിരങ്ങളുടെ സ്വപ്നങ്ങൾ

text_fields
bookmark_border
കൊച്ചി: തണ്ണീർത്തടങ്ങളായി പരിഗണിക്കപ്പെടുന്ന ഭൂമിയിൽ വീട് പണിയുന്നതിന് സമർപ്പിച്ച ഇരുപതിനായിരത്തോളം അപേക്ഷകൾ ജില്ല ഭരണകൂടത്തി​െൻറ പരിഗണന കാത്ത് കെട്ടിക്കിടക്കുന്നു. ഓരോ മാസവും ഇതുസംബന്ധിച്ച വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനും അനുമതി നൽകുന്നതിനുമായി ചേരേണ്ട ജില്ലതല നിരീക്ഷണ സമിതിയുടെ യോഗം മുടങ്ങിയതോടെയാണ് ഇൗ ദുരവസ്ഥ. ജില്ലതല നിരീക്ഷണ സമിതി മൂന്നുമാസമായി യോഗം ചേർന്നിട്ടില്ല. ഫോർട്ട്കൊച്ചി സബ് കലക്ടർ ചെയർമാനും പ്രിൻസിപ്പൽ കൃഷി ഓഫിസർ കൺവീനറുമായ സമിതിയാണ് നടപടി കൈക്കൊള്ളേണ്ടത്. സബ് കലക്ടർ അദീല അബ്‌ദുല്ല സ്ഥാനത്തുനിന്ന് മാറിയതോടെ ഇത് മുടങ്ങുകയായിരുന്നു. പ്രാദേശികതല നിരീക്ഷണ സമിതിയുടേതടക്കം മാസങ്ങൾ നീണ്ട നടപടിക്രമങ്ങൾക്കൊടുവിലാണ് സബ് കലക്ടർ ചെയർമാനായ സമിതിക്ക് മുമ്പാകെ അപേക്ഷയെത്തുന്നത്. ആദ്യം കൃഷിഭവനിൽ സമർപ്പിക്കുന്ന അപേക്ഷ പ്രാദേശികതല നിരീക്ഷണ സമിതി മുമ്പാകെ എത്തും. അവിടെ നിന്നും അംഗീകാരം കിട്ടുന്നതോടെയാണ് പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ മുന്നിലെത്തുന്നത്. തുടർന്ന് സബ് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് നടപടി പൂർത്തീകരിക്കുകയാണ് ചെയ്യേണ്ടത്. അപേക്ഷ അവസാനഘട്ടത്തിൽ എത്തിയിട്ടും നടപടിയാകാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ജില്ലയിൽ സ്വന്തമായി കരഭൂമി ഇല്ലാത്തവർക്ക് ഭവന നിർമാണത്തിന് നിലം നികത്താമെന്നാണ് സർക്കാർ ഉത്തരവ്. ഗ്രാമപ്രദേശങ്ങളിൽ 10 സ​െൻറ് വരെയും മുനിസിപ്പാലിറ്റി പരിധിയിൽ അഞ്ച്, കോർപറേഷൻ മേഖലകളിൽ മൂന്ന് സ​െൻറ് എന്നിങ്ങനെയുമാണ് നിലം നികത്താവുന്നത്. യോഗം ചേരുന്നതിന് ആർ.ഡി.ഒയുടെ അനുമതിയും സമയവും ലഭിക്കാത്തതാണ് നടപടികൾ പൂർത്തീകരിക്കാനുള്ള കാലതാമസത്തിന് കാരണം. നിരവധി തവണ സമയം ആവശ്യപ്പെട്ട് ആർ.ഡി.ഒ ഓഫിസിനെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായില്ലെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. വീണ്ടും ഇതേ ആവശ്യമുന്നയിച്ച് കത്തയച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ശ്രീേദവി 'മാധ്യമ'ത്തോട് പറഞ്ഞു. യോഗം േചരുന്നതിനുള്ള സമയം അനുവദിച്ച് ആർ.ഡി.ഒ എത്തിയാൽ മാത്രേമ തുടർനടപടി സാധ്യമാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story