Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെയ്യാത്ത ജോലിക്ക്...

ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതിനെ സി.ഐ.ടി.യു എതിർക്കും -–എളമരം കരീം

text_fields
bookmark_border
ആലുവ: ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതിനെ സി.ഐ.ടി.യു ശക്തമായി എതിർക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംബേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രഥമ സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ അഞ്ചുരൂപ കൂടുതൽ വാങ്ങിയാൽ കൊള്ളക്കാരാണെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് അവർ തിരിച്ചറിയണം. അന്യായമായി കൂലി വാങ്ങരുത്. തൊഴിലാളികളിൽ നിലനിൽക്കുന്ന തെറ്റായ ശീലങ്ങൾ തിരുത്തണമെന്നും കരീം പറഞ്ഞു. വർക്കിങ് പ്രസിഡൻറ് ടി.ആർ. മനോഹരൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, ജില്ല ജനറൽ സെക്രട്ടറി കെ.എൻ. ഗോപിനാഥ്, കെ.എ. അലി അക്ബർ, എ.പി. സുധീരൻ, സി. ജസ്‌റ്റിൻ, സി.കെ. മണിശങ്കർ, പി.ഒ. രാജൻ, ഇ.സി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story