Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിവരാത്രി മണപ്പുറം...

ശിവരാത്രി മണപ്പുറം പാലം നിർമാണത്തിൽ അഴിമതിയെന്ന്​ ഹരജി

text_fields
bookmark_border
മൂവാറ്റുപുഴ: ആലുവ ശിവരാത്രി മണപ്പുറത്തേക്ക് കൊട്ടാരക്കടവിൽനിന്ന് പെരിയാറിന് കുറുകെ നടപ്പാലം നിർമിച്ചതിൽ കോടികളുടെ അഴിമതി നടന്നതായി ആരോപിച്ച് ഹരജി. പൊതുപ്രവർത്തകനായ ഖാലിദ് മുണ്ടപ്പള്ളിയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെ ഹരജി സമർപ്പിച്ചത്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും. മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മുൻ പി.ഡബ്ല്യു.ഡി സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങി 10 പേരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്. ആറുകോടിക്ക് ടെൻഡർ നടപടിയായ പാലം നിർമാണം പൂർത്തിയായപ്പോൾ 17 കോടി ചെലവായി. ഇത് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കി. കരാറുകാരന് നേട്ടമുണ്ടാക്കാൻ വേണ്ടി എതിർകക്ഷികൾ നടത്തിയ തട്ടിപ്പാണിത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ആർച്ച് നടപ്പാലം നിർമിക്കുന്നതിന് പ്രവൃത്തിപരിചയവും കരാറെടുത്ത സിഗറോ കൺസോർട്യം എന്ന സ്ഥാപനത്തിനില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു. സ്ഥാപനത്തിന് രജിസ്ട്രേഷനില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ പാലത്തിന് എന്തെങ്കിലും സംഭവിച്ചാൽ ബാധ്യത ഈടാക്കിയെടുക്കുന്നതിന് സർക്കാറിന് സാധിക്കുമോ എന്നും എന്തെങ്കിലും കരുതൽ പി.ഡബ്ല്യു.ഡിയുടെ പക്കൽ ഉണ്ടായോ എന്നും അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story