Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്യാധുനിക വാട്ടർ ബൗസർ ...

അത്യാധുനിക വാട്ടർ ബൗസർ എറണാകുളത്തിന് സ്വന്തം; കലക്ടർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൊച്ചി: ഫയർ ഫോഴ്സി​െൻറ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വാട്ടർ ബൗസർ വാഹനം ഉദ്ഘാടനം ചെയ്തു. എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി സവിശേഷതകളുള്ള വാഹനം കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഫയർ ഫോഴ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഡിവിഷനൽ ഓഫിസർ ആർ. പ്രസാദ് കലക്ടർക്ക് വാഹനത്തി​െൻറ പ്രത്യേകതകൾ വിശദീകരിച്ചു. ഫ്ലാഗ് ഓഫിനുശേഷം ഗാന്ധിനഗർ ഫയർ സ്റ്റേഷൻ പരിസരത്ത് വാട്ടർ ബൗസർ ഉപയോഗിച്ചുള്ള മോക് ഡ്രിൽ നടത്തി. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് വലിയ ഉയരങ്ങളിലേക്കും ഏത് ദിശയിലേക്കും വെള്ളം പമ്പ് ചെയ്യാൻ ക‍‍‍ഴിയുമെന്നതാണ് പ്രധാന സവിശേഷത. വാഹനത്തിൽനിന്ന് നേരിട്ട് വെള്ളം ചീറ്റുമെന്നതിനാൽ പൈപ്പുമായി ഫയർമാൻമാർ ഓടേണ്ട ആവശ്യം വരില്ല. റിമോട്ട് കൺട്രോൾ ഒരു ഉദ്യോഗസ്ഥന് ഒറ്റക്ക് നിയന്ത്രിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. നിലവിലെ സംവിധാനങ്ങളിലുള്ളതിനേക്കാൾ മൂന്ന് ഇരട്ടി വെള്ളമാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളുക. 11,500 ലിറ്റർ വെള്ളവും തീയണക്കാൻ ഉപയോഗിക്കുന്ന 750 ലിറ്റർ ഫോമും ഇതിൽ ഉൾക്കൊള്ളും. 60 മീറ്റർ വരെ ഉയരത്തിൽ വെള്ളം പമ്പ് ചെയ്യാൻ കഴിയും. സ്പ്രേ രീതിയിലാക്കിയാണ് പമ്പ് ചെയ്യുന്നത് എന്നതിനാൽ സാധാരണയിൽനിന്നും കുറഞ്ഞ വെള്ളം ഉപയോഗിച്ച് തീയണക്കാൻ കഴിയും. 'മാൻ' എന്ന് പേരുള്ള വിദേശ നിർമിത വാഹനത്തിന് 75 ലക്ഷം രൂപയാണ് വില. ഡിവിഷൻ ഓഫിസർ ആർ. പ്രസാദ്, അസി. ഡിവിഷൻ ഓഫിസർ സിദ്ധകുമാർ, സ്റ്റേഷൻ ഓഫിസർമാരായ ഉണ്ണികൃഷ്ണൻ, ഹസൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story