Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ ബയർ^സെല്ലർ മീറ്റിൽ ...

കയർ ബയർ^സെല്ലർ മീറ്റിൽ 250 കോടിയുടെ വ്യാപാര ധാരണ

text_fields
bookmark_border
കയർ ബയർ-സെല്ലർ മീറ്റിൽ 250 കോടിയുടെ വ്യാപാര ധാരണ ആലപ്പുഴ: വിദേശ വിപണിക്കൊപ്പം ഇന്ത്യയിലെ ആഭ്യന്തര വിപണിയിലും കേരളത്തി​െൻറ കയർ ഉൽപന്നങ്ങൾക്ക് വൻ കുതിപ്പ് സൃഷ്ടിക്കാനുതകുന്ന വ്യാപാര ധാരണകൾക്ക് കയർ കേരളയോടനുബന്ധിച്ച് നടന്ന ബയർ-സെല്ലർ മീറ്റിൽ അന്തിമരൂപമായി. കയർ ഉൽപന്നങ്ങൾക്കൊപ്പം കയർ യന്ത്ര നിർമാണ ഫാക്ടറിയിൽ നിർമിക്കുന്ന യന്ത്രോപകരണങ്ങൾ വാങ്ങാൻ മഹാരാഷ്ട്ര സർക്കാർ തയാറായതിലൂടെ കേരളം സാങ്കേതികവിദ്യകളുടെ വ്യാപനത്തിനും അരങ്ങൊരുക്കുകയാണ്. വിദേശ-ആഭ്യന്തര വിപണികളിലായി 250 കോടിയോളം രൂപയുടെ വ്യാപാരത്തിനാണ് ഇത്തവണ കയർ കേരളയിലെ ബയർ-സെല്ലർ മീറ്റിൽ മാത്രം ധാരണയായത്. കഴിഞ്ഞതവണ ഇത് 175 കോടി രൂപയായിരുന്നു. കയർ യന്ത്ര നിർമാണ ഫാക്ടറിക്ക് 2.32 കോടി രൂപയുടെ കരാറാണ് മഹാരാഷ്ട്ര സർക്കാറിന് കീഴിെല മഹാരാഷ്ട്ര സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് െഡവലപ്മ​െൻറ് കോർപറേഷൻ നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് റാട്ടുകൾ, മിനി ഡീഫൈബറിങ് മെഷീൻ, ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ, ഹൈേഡ്രാളിക് ബെയ്ലിങ് പ്രസ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സംയോജിത യന്ത്ര സംവിധാനമാണ് മഹാരാഷ്ട്ര കേരളത്തിൽനിന്ന് വാങ്ങുന്നത്. കോർപറേഷൻ എം.ഡി ശിവാജി ദൗണ്ട്, കയർ യന്ത്രനിർമാണ കമ്പനി എം.ഡി പി.വി. ശശീന്ദ്രൻ എന്നിവർ ഒപ്പുെവച്ച ധാരണപത്രം മഹാരാഷ്ട്ര ആഭ്യന്തര, ധനകാര്യ, പ്ലാനിങ് വകുപ്പുകളുടെ മന്ത്രി ദീപക് വസന്ത് കെസർക്കാർ കേരളത്തിലെ ധന-കയർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി കൈമാറി. മഹാരാഷ്ട്രക്കൊപ്പം ഒഡിഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളുമായും യന്ത്രസാമഗ്രികളുടെ കാര്യത്തിൽ വൈകാതെ ധാരണയിലെത്തുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കേരള സംസ്ഥാന കയർ കോർപറേഷനും ആദ്യമായി ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽനിന്ന് ഇത്തവണ കയറുൽപന്നങ്ങൾക്കുള്ള കരാർ ലഭിച്ചു. ഝാർഖണ്ഡ് സിൽക് ആൻഡ് ഹാൻഡ്ലൂം ഗുഡ്സ് ഡെവലപ്മ​െൻറ് കോർപറേഷൻ, അസം ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് ഡെവലപ്മ​െൻറ് കോർപറേഷൻ, ഉത്തർപ്രദേശ് പ്രാദേശിക് കോഓപറേറ്റിവ് ഫെഡറേഷൻ, ഉത്തർപ്രദേശ് ഹാൻഡ്ലൂം ഡെവലപ്മ​െൻറ് കോർപറേഷൻ ആൻഡ് ടെക്സ്റ്റൈൽ ബോർഡ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുമായാണ് കയർ കോർപറേഷൻ ധാരണപത്രം ഒപ്പിട്ടത്. അഞ്ഞൂറോളം ചെറുകിട വിൽപനകേന്ദ്രങ്ങളുള്ള സെൻട്രൽ പൊലീസ് കാൻറീൻ സ്റ്റോറുകൾ വഴി കേരളത്തി​െൻറ കയർ ഉൽപന്നങ്ങൾ വിറ്റഴിക്കാനും ധാരണയായിട്ടുണ്ട്. ഇതിനുള്ള ധാരണപത്രം വൈകാതെ ഒപ്പിടും. മറ്റൊരു പൊതുമേഖല സ്ഥാപനമായ ഫോംമാറ്റിങ്സ് ലിമിറ്റഡിനും ആഭ്യന്തര വിപണിയിൽനിന്ന് ഒരുകോടി രൂപയുടെ വ്യാപാര കരാറാണ് ലഭിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story