Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിസാമുദ്ദീ​െന...

നിസാമുദ്ദീ​െന കാണാതായിട്ട് ആറുമാസം; അന്വേഷണങ്ങൾ ഫലം കാണുന്നില്ലെന്ന് പരാതി

text_fields
bookmark_border
പൂച്ചാക്കൽ: പാണാവള്ളിയിലെ വീട്ടിൽനിന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ പത്താംക്ലാസുകാരൻ നിസാമുദ്ദീനെ കാണാതായിട്ട് ആറുമാസം. മാസങ്ങൾ പിന്നിടുമ്പോഴും നിസാമുദ്ദീനെക്കുറിച്ച് ഒരുവിവരവും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ആരോപണം. കുട്ടിയുടെ മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ചതിനെത്തുടർന്ന് കോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി ജെ. ഹിമേന്ദ്രനാഥി​െൻറ നേതൃത്വത്തിെല 11 പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. സംഘം നിസാമി​െൻറ വീട് സന്ദർശിക്കുകയും അവസാനമായി നിസാം കയറിപ്പോയ സുഹൃത്തി​െൻറ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങുകയും ചെയ്തിരുന്നു. നിസാം മൊബൈല്‍ ഫോണ്‍ ബന്ധുകൂടിയായ ഇർഫാനെ എല്‍പിച്ചിരുന്നു. ഇങ്ങനെ ചെയ്തത് എന്തിനെന്ന് ഇതുവരെ നടന്ന അന്വേഷണങ്ങളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൂട്ടുകാര​െൻറ വീട്ടില്‍ പോയ കുട്ടി പിന്നീട് ഏതുവഴി എങ്ങോട്ട് പോയെന്നും ആര്‍ക്കും അറിയില്ല. ശാസ്ത്രീയമായി കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും വിളിച്ച മുഴുവന്‍ ആളുകളെയും വിളിച്ചുവരുത്തി തെളിവെടുക്കുകയും ചെയ്തിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ്‌ നേരേത്ത വ്യക്തമാക്കിയിരുന്നു. ബംഗളൂരു, മൂന്നാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. മൂന്നാറിൽ നിസാമിെന കണ്ടെന്നും ഇല്ലെന്നും നാട്ടുകാർ പറഞ്ഞിരുന്നു. കാണാതായ ദിവസം പ്രധാന റോഡിലെയും കടകളിലെയും കാമറകളും പൊലീസ് പരിശോധിച്ചെങ്കിലും തുെമ്പാന്നും കിട്ടിയില്ല. ആദ്യഘട്ടത്തിൽ 150 പേരെ ചോദ്യം ചെയ്യുകയും ആയിരത്തഞ്ഞൂറോളം പോസ്റ്ററുകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി പതിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് റൈഹാനത്ത് പൂച്ചാക്കൽ: നിസാമി​െൻറ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് ഉമ്മ റൈഹാനത്ത്. കാണാതായ ദിവസം വൈകീട്ട് പീലിങ്‌ കമ്പനിയിലെ ജോലി കഴിഞ്ഞ് വരുമ്പോള്‍ നിസാം വീട്ടിലില്ലായിരുന്നു. പാടത്തെ ഫുട്‌ബാള്‍ ഗ്രൗണ്ടിൽ പോയി കളിക്കുന്ന ശീലമുണ്ട് നിസാമിന്. വൈകീട്ട് ആറരയോടെയാണ് എന്നും വീട്ടില്‍ തിരികെ വരാറുള്ളത്. അന്നും കളിക്കുന്നിടത്ത് കാണുമെന്നാണ് മാതാപിതാക്കൾ കരുതിയത്. കുറച്ച് കഴിഞ്ഞപ്പോള്‍ വേലിക്ക് പുറത്തുകൂടെ ഫോണില്‍ സംസാരിച്ച് പോകുന്ന നിസാമിനെയാണ് റൈഹാനത്ത് കാണുന്നത്. ഫോണിലായിരുന്നതിനാൽ വിളിച്ചത് കേട്ടില്ല. ആ പോക്ക് നേരെ ഇര്‍ഫാ​െൻറ വീട്ടിലേക്കായിരുന്നു. ഇര്‍ഫാനെയും കൂട്ടി പാണാവള്ളി നാല്‍പത്തെണ്ണീശ്വരം ക്ഷേത്രത്തിന് സമീപത്തെ സുഹൃത്തി​െൻറ വീട്ടിലേക്ക് നിസാം പോയതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ഇര്‍ഫാ​െൻറ സൈക്കിളില്‍ ആയിരുന്നു യാത്ര. ഫോണും കൈയിലുണ്ടായിരുന്നു. കുറച്ച് ദിവസമെ ആയിരുന്നുള്ളൂ ആ ഫോണ്‍ വാങ്ങിയിട്ട്. പുറത്ത് എവിടെ പോയാലും രാത്രി വീട്ടില്‍ വരുന്ന പതിവുണ്ട് നിസാമിനെന്ന് മാതാവ് പറയുന്നു. അന്ന് പക്ഷേ രാത്രി വൈകിയിട്ടും കണ്ടില്ല. ഫോണിലേക്ക് വിളിച്ചിട്ട് റിങ് ചെയ്യുന്നതല്ലാതെ എടുത്തില്ല. കാണാതാകുന്നതിന് കുറച്ചുദിവസം മുമ്പ് നിസാം വീട്ടില്‍ ചെറിയൊരു വഴക്ക് ഉണ്ടാക്കിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം സിനിമ കാണാന്‍ പോകാന്‍ വിടാത്തതിനായിരുന്നു അത്. തളിയാപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുമെന്നും കൂട്ടുകാരിൽ ആരുടെയെങ്കിലും വീട്ടില്‍ കിടന്നുറങ്ങി പിറ്റേ ദിവസമെ വരികയുള്ളൂവെന്നും അന്ന് പറഞ്ഞിരുന്നു. നിസാം അന്ന് പോയതും തളിയാപറമ്പ് ക്ഷേത്രത്തിലെ പൂരത്തിനായിരുന്നു. ആ സമാധാനത്തില്‍ അന്നത്തെ രാത്രി കഴിച്ചുകൂട്ടി. പിറ്റേദിവസം രാവിലെ ഇര്‍ഫാ​െൻറ വീട്ടില്‍ എത്തിയപ്പോഴാണ് നിസാമി​െൻറ ഫോണ്‍ അവ​െൻറ കൈയിലുണ്ടെന്ന് അറിയുന്നത്. കാണാനില്ലെന്ന് ബോധ്യമായപ്പോൾ കൂട്ടുകാരെ പലരെയും വിളിച്ചുചോദിച്ചു. ആര്‍ക്കും അറിയില്ല. ഞായറാഴ്ച രാത്രിയോടെയാണ് പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കുന്നത്. സമരം ശക്തമാക്കാൻ ഒരുങ്ങി നാട്ടുകാർ പൂച്ചാക്കൽ: ഉത്സവം കാണാൻ പോയ പത്താംക്ലാസുകാരനെ കാണാതായി ആറുമാസം പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ പ്രതിഷേധ ധർണ അടക്കം നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടിക്കാരും ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും അടക്കം നിവേദനം നൽകിയിരുന്നു. കാണാതായി അടുത്ത ദിവസംതന്നെ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മൂന്നുദിവസത്തിന് ശേഷമാണ് അന്വേഷണം തുടങ്ങിയത്. ഇതിൽ പ്രതിഷേധം ഉയർന്നതോടെ പൂച്ചാക്കൽ പൊലീസിൽനിന്ന് അന്വേഷണ ചുമതല ചേർത്തല സി.ഐ മോഹൻലാലിന് കൈമാറി. തുടർന്ന് പ്രത്യേക സംഘത്തിലേക്കും ഒടുവിൽ കോടതി ഇടപെടൽ മൂലം ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി ജെ. ഹിമേന്ദ്രനാഥിലേക്കും അന്വേഷണ ചുമതല എത്തുകയായിരുന്നു. അന്വേഷണം കാര്യക്ഷമമായി നടത്തണമെന്ന് മണപ്പുറം മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് പി.ഇ. സെൻമോൻ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story