Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോയിൽ...

മെട്രോയിൽ പൂരത്തിരക്ക്; ഇന്നലെ മാത്രം 20 ലക്ഷം വരുമാനം

text_fields
bookmark_border
കൊച്ചി: നഗരപ്രവേശനം കഴിഞ്ഞുള്ള ആദ്യ ശനിയാഴ്ചയും കൗമാര ലോകകപ്പും ഒത്തുവന്നപ്പോൾ ജനം മെട്രോയിൽ ഇടിച്ചുകയറി. കൊച്ചിയുടെ അഭിമാനമായ മെട്രോ ട്രെയിനിൽ രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ശനിയാഴ്ചത്തെ മാത്രം വരുമാനം 19,93,412 രൂപയാണ്. 54,650 പേരാണ് യാത്ര ചെയ്തത്. വെള്ളിയാഴ്ചയും നല്ല തിരക്കായിരുന്നു. 31,056 പേർ യാത്ര ചെയ്തതിൽനിന്ന് 11,05,396 രൂപയാണ് വെള്ളിയാഴ്ച ലഭിച്ചത്. മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സർവിസ് ഉദ്ഘാടനം ചെയ്തശേഷം ആദ്യദിനം എട്ട് ലക്ഷത്തിലേറെയായിരുന്നു വരുമാനം. കലൂർ സ്റ്റേഡിയം മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിൽ 23,610 പേരാണ് അന്ന് യാത്ര ചെയ്തത്. 8,15,204 രൂപയായിരുന്നു ലഭിച്ചത്. മഹാരാജാസ് ഗ്രൗണ്ട് വരെ സർവിസ് നീട്ടിയശേഷം ഇതുവരെ കയറാൻ കഴിയാതിരുന്ന നഗരത്തിലെ വിവിധ ജോലിക്കാർ ഉച്ചകഴിഞ്ഞതോടെ മെട്രോ സ്റ്റേഷനുകളിൽ എത്തി. മറ്റ് ജില്ലകളിൽനിന്ന് ഉൾപ്പെടെ ആയിരങ്ങളാണ് ലോകകപ്പ് മത്സരം കാണാൻ കൊച്ചിയിലെത്തിയത്. ഇവരിൽ മിക്കവരും മെട്രോയിൽ യാത്ര ചെയ്തശേഷമാണ് കലൂർ സ്റ്റേഡിയത്തിലേക്ക് പോയത്. കളി കാണാൻ ദൂരസ്ഥലങ്ങളിൽനിന്ന് വന്നവർ ആലുവയിൽ ഇറങ്ങി മെട്രോയിലാണ് സ്റ്റേഡിയത്തിലെത്തിയത്. പല സ്റ്റേഷനുകളിലും നീണ്ട ക്യൂ ആയിരുന്നു. അവധിദിനമായ ഞായറാഴ്ചയും വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മഹാരാജാസ് ഗ്രൗണ്ട് വരെ നീട്ടിയശേഷം മികച്ച പ്രതികരണമാണ് ജനങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് കെ.എം.ആർ.എൽ അധികൃതർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story