Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിഗ്​നൽ തകരാർ; മെട്രോ...

സിഗ്​നൽ തകരാർ; മെട്രോ ട്രെയിൻ പണിമുടക്കി

text_fields
bookmark_border
കൊച്ചി: സിഗ്നൽ തകരാർ മൂലം മെട്രോ ട്രെയിൻ പണിമുടക്കിയതിനെത്തുടർന്ന് ഗതാഗതം അരമണിക്കൂർ തടസ്സപ്പെട്ടു. ആലുവയില്‍നിന്ന് മഹാരാജാസ് സ്റ്റേഷനിലേക്ക് വരുകയായിരുന്ന ട്രെയിൻ ചങ്ങമ്പുഴ പാര്‍ക്കിനുസമീപം ഉച്ചക്ക് ഒന്നേകാലോടെയാണ് പണിമുടക്കിയത്. വൈദ്യുതിപ്രവാഹത്തിൽ നേരിയ തകരാറുണ്ടായതാണ് കാരണം. അതേസമയം, ഏഴ് മിനിറ്റ് മാത്രമെ സർവിസ് മുടങ്ങിയുള്ളൂവെന്നും അതിനകം തകരാർ പരിഹരിച്ചെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. രണ്ടാംപാദം ഉദ്ഘാടനം നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് ഇടപ്പള്ളി സ്റ്റേഷനിലും സിഗ്നൽ തകരാർമൂലം ട്രെയിന്‍ നിന്നുപോയിരുന്നു. അന്ന് രണ്ട് മണിക്കൂറോളമാണ് െട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story