Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാളിനെ...

ഫുട്ബാളിനെ ​നെഞ്ചോടുചേർത്ത്​ വീണ്ടും കൊച്ചി

text_fields
bookmark_border
കൊച്ചി: സ്റ്റേഡിയത്തി​െൻറ പ്രധാന ഗേറ്റിനിപ്പുറം നിലയുറപ്പിച്ച മുഖമെഴുത്തുകാര്‍... ജഴ്‌സിയും റിബണുകളും വില്‍ക്കുന്നവര്‍... ബ്രസീലിനും സ്‌പെയിനിനും കൊറിയക്കും നൈജറിനുമൊക്കെ ജയ് വിളിച്ചെത്തിയ ചെറുസംഘങ്ങള്‍... ഇന്ത്യന്‍ ടീമിന് ആശംസയുമായി മുഖത്ത് പതാകയുടെ നിറം ചാര്‍ത്തിയവര്‍... കൊച്ചിയില്‍ വീണ്ടും ഫുട്ബാള്‍ വസന്തം വിരിഞ്ഞു. കേരളത്തി​െൻറ ഫുട്ബാള്‍ പ്രേമത്തെ ലോകത്തോട് ഒരിക്കല്‍ക്കൂടി വിളിച്ചറിയിച്ചാണ് കൗമാര ലോകകപ്പിന് കൊച്ചിയില്‍ തുടക്കമായത്. താളമേളങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്നതിനാല്‍ രാവിലെ മുതല്‍ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ആഘോഷം. മൂന്നുമണി വരെ അത് തുടര്‍ന്നു. സ്‌റ്റേഡിയത്തിലേക്കുള്ള വഴികളെല്ലാം ബ്രസീല്‍ കുപ്പായക്കാര്‍ കൈയടക്കി. കര്‍ശനപരിശോധനക്കുശേഷമാണ് കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ പരിശോധന. ബാഗും വെള്ളക്കുപ്പിയും ഭക്ഷണവുമെല്ലാം ഒഴിവാക്കി. മൊബൈലിനൊപ്പം കൊണ്ടുവന്ന പവര്‍ബാങ്ക് വരെ മാറ്റേണ്ടിവന്നു. എന്നാല്‍, പരിഭവവും തര്‍ക്കവുമില്ലാതെ എല്ലാവരും സഹകരിച്ചു. ഒറ്റയും കൂട്ടവുമായി അവര്‍ സ്റ്റേഡിയം നിറഞ്ഞുകൊണ്ടിരുന്നു. ഇഷ്ട ടീമുകള്‍ കണ്‍മുന്നില്‍ പന്ത് തട്ടുമ്പോള്‍ സ്വപ്നത്തിലെന്നപോലെ അവര്‍ നോക്കിയിരുന്നു. ആവേശത്തില്‍ ആര്‍പ്പുവിളിച്ചു. മൊബൈല്‍ ടോര്‍ച്ചുകള്‍ തെളിച്ചു. മെക്‌സിക്കന്‍ തിരമാലകള്‍ തീര്‍ത്തു. വിവ ഫുട്ബാള്‍ വിളികളാല്‍ കാല്‍പന്ത് കളിയോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹം ഒരിക്കല്‍ക്കൂടി അവര്‍ ലോകത്തെ വിളിച്ചറിയിച്ചു. തിരുത്തപ്പെടേണ്ട തെറ്റുകള്‍ ഫിഫ നിലവാരത്തില്‍ മത്സരം സംഘടിപ്പിച്ചപ്പോഴും ആവര്‍ത്തിക്കപ്പെടാതെ തിരുത്തേണ്ട ചില പോരായ്മകളും മുഴച്ചുനിന്നു. കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊക്കെ സൗകര്യങ്ങളൊരുക്കുന്നതില്‍ സംഘാടകര്‍ പിന്നാക്കംപോയി. പുറമേനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കില്ലെന്നും ഇവയെല്ലാം സ്റ്റേഡിയത്തിന് അകത്ത് ലഭിക്കുമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍, പലര്‍ക്കും ഒരുതുള്ളി വെള്ളംപോലും കുടിക്കാനാവാെത കളി കാണേണ്ടിവന്നു. പുറത്തേക്കിറങ്ങിയാല്‍ വീണ്ടും കയറ്റില്ലെന്ന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പലരും മത്സരം തീരുംവരെ കാത്തിരുന്നു. മീഡിയ റൂമിലെ ഇൻറര്‍നെറ്റ് ബന്ധം പലപ്പോഴും തകരാറിലായതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായത്. വാര്‍ത്തകള്‍ അയക്കാനും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ തിരയാനുമൊക്കെ വളരെ പാടുപെടേണ്ടിവന്നു. നാണംകെടുത്തി കരിഞ്ചന്ത വ്യാപാരം ലോകത്തിനും ഫുട്ബാളിനും മുന്നില്‍ കേരളത്തെ നാണംകെടുത്തുന്നതായി ടിക്കറ്റുകളുടെ കരിഞ്ചന്ത വ്യാപാരം. ഉദ്ഘാടന ദിവസത്തിലെ ബ്രസീല്‍-സ്‌പെയിന്‍ മത്സരത്തിനുള്ള തിരക്ക് മുതലെടുത്താണ് ചില സംഘങ്ങള്‍ ടിക്കറ്റ് വന്‍വിലയ്ക്ക് വിറ്റത്. സ്റ്റേഡിയം പരിസരങ്ങളില്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത് 16 പേര്‍. ഇവരുടെ പക്കല്‍നിന്ന് ലഭിച്ചത് എഴുന്നൂറോളം ടിക്കറ്റും. ക്രൈം ഡിറ്റാച്മ​െൻറ് എ.സി.പി ബിജി ജോര്‍ജി​െൻറ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ ഹണി കെ. ദാസും ഇരുപതോളം പൊലീസുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പിടിയിലായവരെ ടിക്കറ്റ് ഉള്‍പ്പെടെ പാലാരിവട്ടം പൊലീസിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story