Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരീക്ഷാകേന്ദ്രങ്ങളിൽ...

പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

text_fields
bookmark_border
ഒക്‌ടോബര്‍ 11ന് തുടങ്ങുന്ന ബി.കോം (ആനുവല്‍ സ്‌കീം) പരീക്ഷക്ക് ഗവ. സംസ്‌കൃത കോളജും കരമന എന്‍.എസ്.എസ് കോളജും പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ചവര്‍ പാളയം സെനറ്റ് ഹൗസ് കാമ്പസിലുള്ള എസ്.ഡി.ഇയിലും പെരിങ്ങമ്മല ഇക്ബാല്‍ കോളജില്‍ അപേക്ഷിച്ചവര്‍ നെടുമങ്ങാട് ഗവണ്‍മ​െൻറ് കോളജിലും കൊല്ലം എസ്.എന്‍ കോളജിലെ പെണ്‍കുട്ടികള്‍ ചാത്തന്നൂര്‍ എസ്.എന്‍ കോളജിലും എഫ്.എം.എന്‍ കൊല്ലത്ത് അപേക്ഷിച്ചവര്‍ കരുനാഗപ്പള്ളി എസ്.വി.ആര്‍ കോളജിലും ചെമ്പഴന്തി എസ്.എന്‍, മാര്‍ ഇവാനിയോസ് എന്നീ കേന്ദ്രങ്ങളിലുള്ളവര്‍ തിരുവനന്തപുരം എം.ജി കോളജിലും ഹാജരായി ഹാള്‍ടിക്കറ്റുകള്‍ കൈപ്പറ്റി പരീക്ഷക്ക് ഇരിക്കേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്ക് ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്‍.എസ്.ഇ കണ്ണൂര്‍, കാസർകോട്, തൃശൂര്‍, മലപ്പുറം സ​െൻററുകള്‍ ആവശ്യപ്പെട്ട വിദ്യാർഥികള്‍ ചേര്‍ത്തല സ​െൻറ് മൈക്കല്‍ കോളജില്‍ ഹാജരാകേണ്ടതാണ്. ഒന്നാം വര്‍ഷ ബിരുദ പ്രവേശനം -2017 സ്‌പോട്ട് അഡ്മിഷന്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. എയ്ഡഡ്, സ്വാശ്രയ കോളജുകള്‍, യു.ഐ.ടികള്‍, ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ എന്നിവിടങ്ങളിലെ 2017-18-ലെ ഒന്നാം വര്‍ഷ ബിരുദകോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് തിങ്കളാഴ്ച അതത് കോളജുകളിൽ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 11വരെ ഹാജരാകുന്നവരെമാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിത സമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളുടെ റാങ്ക് പട്ടിക തയാറാക്കി ഉച്ചക്ക് 12 മുതല്‍ പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികള്‍ക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്. ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും (ടി.സി ഉള്‍പ്പടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. സംവരണസീറ്റുകളില്‍ പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ നോണ്‍ -ക്രീമിലെയര്‍/ ജാതി തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തപക്ഷം അവരെ സംവരണസീറ്റുകളിലേക്ക് പരിഗണിക്കുന്നതല്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ അധികസമയം അനുവദിക്കുന്നതല്ല. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഗവ. എയ്ഡഡ് കോളജുകളിലെ കോഴ്‌സുകള്‍ ഓപ്ഷനായി നല്‍കിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്‌പോട്ട് അഡ്മിഷനുവേണ്ടി അതത് കോളജുകളില്‍ പരിഗണിക്കുകയുള്ളൂ. എന്നാല്‍, യു.ഐ.ടികളിലും സ്വാശ്രയ കോളജുകളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരെ പരിഗണിച്ചശേഷം വരുന്ന ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവരെയും ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കാത്തവരെയും മാനേജ്‌മ​െൻറ് േക്വാട്ടയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരെയും പരിഗണിക്കുന്നതാണ്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 840 രൂപയും ജനറല്‍/മറ്റ് സംവരണവിഭാഗങ്ങള്‍ക്ക് 1525 രൂപയുമാണ് സര്‍വകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാല്‍ ഉടന്‍തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടെയും കൈവശം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രിൻറൗട്ട് ഹാജരാക്കാത്ത ആരെയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്‌പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സര്‍വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം മാത്രം അതത് കോളജുകളില്‍ ഹാജരാകേണ്ടതാണ്. എല്‍എല്‍.ബി ഫലം 2016 സെപ്റ്റംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ/ബി.കോം/ബി.ബി.എ എല്‍എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനക്കും പുനര്‍ മൂല്യനിർണയത്തിനും ഒക്‌ടോബര്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story