Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരക്കുകടത്ത്​: കൊച്ചി ...

ചരക്കുകടത്ത്​: കൊച്ചി തുറമുഖത്തിന്​ നേട്ടം

text_fields
bookmark_border
കൊച്ചി: കൊച്ചിൻ തുറമുഖ ട്രസ്റ്റ് നഷ്ടത്തിൽനിന്ന് കരകയറുന്നു. ചരക്കുകടത്തിലും കണ്ടെയ്നർ നീക്കത്തിലും മുൻ വർഷങ്ങെളക്കാൾ ഗണ്യമായ വർധനയുണ്ടാെയന്ന് ട്രസ്റ്റ് അധികൃതർ അറിയിച്ചു. ഇൗ വർഷം ഏപ്രിലിനും സെപ്റ്റംബറിനുമിെട 14.264 ദശലക്ഷം ടൺ ചരക്കാണ് കൊച്ചി തുറമുഖത്ത് കൈകാര്യം ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിലേതിെനക്കാൾ 19.62 ശതമാനം കൂടുതലാണിത്. ഇതേ കാലയളവിൽ കണ്ടെയ്നർ നീക്കത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 10.66 ശതമാനം വർധന രേഖപ്പെടുത്തി. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ കൊൽക്കത്ത ഹാൽദിയ ഡോക്ക് കോംപ്ലക്സാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷെത്തക്കാൾ 19 ശതമാനം കൂടുതൽ ചരക്കാണ് ഇവിടെ കൈകാര്യം ചെയ്തത്. മംഗളൂരു തുറമുഖത്ത് മുൻ വർഷെത്തക്കാൾ 13.2 ശതമാനവും ഒഡിഷയിലെ പാരാദ്വീപ് തുറമുഖത്ത് 12.57 ശതമാനവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്തു. ഇക്കാര്യത്തിൽ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ശരാശരി വളർച്ച 3.26 ശതമാനമാണെന്ന് ഇന്ത്യൻ പോർട്സ് അസോസിയേഷ​െൻറ കണക്കുകൾ സൂചിപ്പിക്കുന്നു. 2015-16 സാമ്പത്തികവർഷം 2,20,98,000 ടൺ ചരക്കാണ് കൊച്ചി തുറമുഖം കൈകാര്യം ചെയ്തത്. 2016-17ൽ ഇത് 2,50,07,000 ടണ്ണായി ഉയർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story