Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയത്തില്‍ കേരള സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൈതൃക പഠനകേന്ദ്രത്തില്‍ ആര്‍ക്കിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, മ്യൂസിയോളജി, കണ്‍സര്‍വേഷന്‍ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് . 40 ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 35 ശതമാനം മാര്‍ക്ക്. കെമിസ്ട്രി ഒരു വിഷയമായ സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്‌സിന് അടിസ്ഥാന യോഗ്യത. അപേക്ഷാഫോറം 100 രൂപക്ക് ഹില്‍പാലസിലും പഠനകേന്ദ്രത്തി​െൻറ ഓഫിസിലും ലഭിക്കും. അപേക്ഷകള്‍ തപാലില്‍ ലഭിക്കുന്നതിന് രജിസ്ട്രാര്‍, സ​െൻറര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൃപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും സ്വന്തം വിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പ് പതിച്ച കവറും സഹിതം രജിസ്ട്രാര്‍, പൈതൃക പഠനകേന്ദ്രം വിലാസത്തില്‍ അപേക്ഷിക്കണം. കരാര്‍ നിയമനം കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: എം.എസ്സി ക്ലിനിക്കല്‍ സൈക്കോളജി (ആര്‍.സി.എസ് രജിസ്‌ട്രേഷനോടുള്ള പിഎച്ച്.ഡി/ എം.ഫില്‍), പ്രവര്‍ത്തന പരിചയം അഭികാമ്യം. താൽപര്യമുള്ളവര്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12-ന് രാവിലെ 11-ന് സൂപ്രണ്ടി​െൻറ ഓഫിസില്‍ വാക്-ഇന്‍ -ഇൻറര്‍വ്യൂവിന് പങ്കെടുക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story