Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷണസാധനങ്ങള്‍ക്ക്...

ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില: രണ്ട്​ കരാറുകാർക്കെതിരെ കേസ്

text_fields
bookmark_border
കാക്കനാട്: ഫിഫ അണ്ടര്‍ 17 ലോകകപ്പിനിടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് അമിതവില ഈടാക്കിയ രണ്ട് കരാറുകാര്‍ക്കെതിരെ ലീഗല്‍ മെട്രോളജി കേസെടുത്തു. ശനിയാഴ്ച ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാം മോഹ‍​െൻറ നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളക്ക് അമിതവില ഇൗടാക്കിയവര്‍ക്കെതിരെ നടപടിയെടുത്തത്. 90 രൂപ വിലയുള്ള കോളക്ക് 200 മുതല്‍ 300 വരെയാണ് ഈടാക്കിയത്. ഇവരില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story