Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യ സംസ്കരണം:...

മാലിന്യ സംസ്കരണം: ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും ^നഗരസഭ സെക്രട്ടറി

text_fields
bookmark_border
മാലിന്യ സംസ്കരണം: ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും -നഗരസഭ സെക്രട്ടറി മൂവാറ്റുപുഴ: മാലിന്യശേഖരണത്തിലും സംസ്കരണത്തിലും ആരോഗ്യ വിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകൾ സംഭവിക്കുന്ന സാഹചര്യത്തിൽ വകുപ്പുമേധാവി അടക്കമുള്ള ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി. മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ തുടർന്ന് ഡമ്പിങ് യാർഡിൽ അടക്കം നടത്തിയ പരിശോധനയിൽ ജൈവമാലിന്യങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും തരംതിരിക്കാതെ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയിരുന്നു. ഗുരുതര വീഴ്ചയാണിത്. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുന്നതിനാണ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് പുറമെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേറെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഇതൊന്നും ശരിയായ രീതിയിൽ നടത്താതെ എല്ലാം ഡമ്പിങ് യാർഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യങ്ങൾ ശേഖരിക്കുന്നതിനും ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനും കണ്ടിൻജൻസി ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതും പരിശോധനകൾ നടത്തേണ്ടതും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ചുമതലയാണ്. പ്രവൃത്തികൾ കൃത്യമായി നടപ്പാേക്കണ്ടതും പിഴവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ടതും വകുപ്പ് തലവനായ ഹെൽത്ത് സൂപ്പർവൈസറുടെ ചുമതലയാണ്. എന്നാൽ, ഇവരുടെ ഭാഗത്തുനിന്ന് കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകിയെങ്കിലും പരിഹാരമായില്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മ​െൻറ് ചട്ടത്തിൽ പറയുന്ന രീതിയിൽ നടപടി സ്വീകരിക്കാൻ ഇനിയും തയാറായിെല്ലങ്കിൽ വീഴ്ചകൾ, കൃത്യവിലോപമായി കണ്ട് അച്ചടക്ക നടപടി എടുക്കുമെന്നാണ് മുനിസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം ഇറക്കിയ സർക്കുലറിൽ പറയുന്നത്. കണ്ടിൻജൻസി ജീവനക്കാർക്ക് പുറമെ കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് മാലിന്യനീക്കം നടത്തുന്നത്. ഇവർക്ക് തോന്നിയതുപോലെയാണ് മാലിന്യസംസ്കരണം.
Show Full Article
TAGS:LOCAL NEWS 
Next Story