Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദർശ രംഗത്ത് ജംഇയ്യതുൽ ...

ആദർശ രംഗത്ത് ജംഇയ്യതുൽ ഉലമകൾ ജാഗ്രത പുലർത്തണം ^എ. നജീബ് മൗലവി

text_fields
bookmark_border
ആദർശ രംഗത്ത് ജംഇയ്യതുൽ ഉലമകൾ ജാഗ്രത പുലർത്തണം -എ. നജീബ് മൗലവി കിഴക്കമ്പലം: വർത്തമാനകാലത്തിൽ തനത് ഇസ്ലാമിക ആദർശങ്ങെളയും ചിഹ്നങ്ങെളയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും മുസ്ലിം സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ വക്താവ് എ. നജീബ് മൗലവി പറഞ്ഞു. ജംഇയ്യതുൽ ഉലമ സുവർണ ജൂബിലിയുടെ ഭാഗമായി എറണാകുളം മേഖല സംഘടിപ്പിച്ച പണ്ഡിത സഭയിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി വി.പി.എ. ഫരീദുദ്ദീൻ വഹബി ആലുവ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് യൂസുഫ് വഹബി ചൊവ്വര അധ്യക്ഷതവഹിച്ചു. 'പണ്ഡിത ധർമം' വിഷയത്തിൽ ടി.പി. ഉമർ ബാഖവി സംസാരിച്ചു. 'ജംഇയ്യതുൽ ഉലമ ഇന്നലെ, ഇന്ന്, നാളെ' വിഷയത്തിൽ യഥാക്രമം കെ.പി. അലി വഹബി, ശംസുദ്ദീൻ വഹബി, ബഷീർ വഹബി എന്നിവർ സംസാരിച്ചു. സജ്ജാദ് ഫൈസി ഭാവി ചർച്ച അവതരിപ്പിച്ചു. തുടർന്ന് തെരെഞ്ഞടുപ്പ് നടത്തി. പ്രചാരണ സമിതി അഡ്വൈസറി ബോർഡ് അംഗം ബാഖവി എം.ഡി. മണിക്കിണർ സ്വാഗതവും ചെയർമാൻ പി.എം. നജീബ് വഹബി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story