Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യം വിൽക്കാൻ...

മദ്യം വിൽക്കാൻ ശ്രമിച്ചയാൾ പൊലീസ്​ പിടിയിൽ

text_fields
bookmark_border
പെരുമ്പാവൂർ: അനധികൃത മദ്യവിൽപന നടത്താൻ ശ്രമിച്ച മധ്യവയസ്കൻ പൊലീസ് പിടിയിൽ. കോടനാട് കുമാരപുരം കോളനിയിൽ കപ്പട്ടിക്കൂട്ടം വീട്ടിൽ അയ്യപ്പനാണ് (65) കോടനാട് പൊലീസി​െൻറ പിടിയിലായത്. അനധികൃത മദ്യവിൽപനക്ക് മദ്യം വാങ്ങി വരുന്നതിനിടെ വല്ലം-ആലാട്ടുചിറ റോഡിൽനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് നാല് ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. കോടനാട്, ആലാട്ടുചിറ ഭാഗങ്ങളിൽ സ്ഥിരം മദ്യം വിൽക്കുന്നയാളാണ് പ്രതി. കോടനാട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് രഹസ്യമായി മദ്യം വിൽക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story