Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടി കൗണ്‍സില്‍...

ജി.എസ്​.ടി കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹം ^വ്യാപാരി വ്യവസായി ഏകോപന സമിതി

text_fields
bookmark_border
ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം സ്വാഗതാര്‍ഹം -വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ: ജി.എസ്.ടി കൗണ്‍സിൽ എടുത്ത പുതിയ തീരുമാനങ്ങളെ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗതം ചെയ്തു. കോമ്പൗണ്ട് നികുതി ബാധ്യതയുടെ പരിധി വര്‍ധിപ്പിച്ചത് ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസകരമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അഭിപ്രായപ്പെട്ടു. ഒന്നരക്കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനവും സ്വാഗതാര്‍ഹമാണ്. ജി.എസ്.ടി പോര്‍ട്ടലി​െൻറ തകരാറുമൂലം ബുദ്ധിമുട്ടിലായ വ്യാപാരികള്‍ക്ക് ഇത് ആശ്വാസമാകും. പാന്‍ കാര്‍ഡ് രണ്ടുലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായി നിജപ്പെടുത്തിയത് സ്വര്‍ണവ്യാപാര മേഖലക്ക് അനുകൂല ഘടകമാണ്. റെസ്റ്റാറൻറുകൾ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മന്ത്രിതല ഉപസമിതി രൂപവത്കരിച്ചതും സ്വീകാര്യമാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ റിട്ടേണ്‍ സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാത്തപക്ഷം വരുംമാസങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ ക്ലേശിക്കേണ്ടിവരും. നെറ്റ്വര്‍ക്ക് തകരാറുമൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വിവരങ്ങളിലെ കാലതാമസങ്ങള്‍ക്ക് വ്യാപാരികളിൽനിന്ന് പിഴ ഈടാക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story