Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലാവസ്ഥ ചതിച്ചു;...

കാലാവസ്ഥ ചതിച്ചു; കരിപ്പൂരിലിറങ്ങേണ്ട യാത്രക്കാർ 10 മണിക്കൂറിലേറെ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിലിറങ്ങാൻ കഴിയാതെ നെടുമ്പാശ്ശേരിയിൽ ഇറക്കേണ്ടിവന്ന വിമാനത്തിലെ യാത്രക്കാർ പത്ത് മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങി. ഒമാൻ എയർവേസി​െൻറ മസ്കത്തിൽനിന്നുള്ള വിമാനമാണ് ശനിയാഴ്ച പുലർച്ചെ അേഞ്ചാടെ നെടുമ്പാശ്ശേരിയിൽ ഇറക്കേണ്ടിവന്നത്. കാലാവസ്ഥ പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നുപറഞ്ഞ് ഏറെനേരം നൂറോളം യാത്രക്കാരെ വിമാനത്തിൽത്തന്നെ ഇരുത്തി. എന്നാൽ, ഇതിനകം പൈലറ്റി​െൻറ ഡ്യൂട്ടിസമയം കഴിഞ്ഞിരുന്നു. എന്നാൽ, ഈ വിവരം വെളിപ്പെടുത്താതെ യാത്രക്കാരെ സെക്യൂരിറ്റി ഹാളിലിരുത്തുകയായിരുന്നു. ഭക്ഷണം നൽകിയെങ്കിലും വിശ്രമിക്കാൻ ഹോട്ടലിലേക്ക് മാറ്റാത്തത് പ്രതിഷേധത്തിനിടയാക്കി. മസ്കത്തിൽനിന്ന് മറ്റൊരു വിമാനത്തിൽ പൈലറ്റും ജീവനക്കാരുമെത്തി വൈകീട്ട് മൂന്നരയോടെയാണ് വിമാനം കരിപ്പൂരിലേക്ക് തിരിച്ചത്. ഒമാൻ എയറി​െൻറ സലാലയിൽനിന്നുള്ള വിമാനം, എയർ ഇന്ത്യ എക്സ്പ്രസി​െൻറ അബൂദബിയിൽനിന്നുള്ള വിമാനം, എയർ ഇന്ത്യയുടെ ഷാർജ വിമാനം എന്നിവയും ഇത്തരത്തിൽ നെടുമ്പാശ്ശേരിയിൽ ഇറക്കിയിരുന്നു. എന്നാൽ, ഇവയെല്ലാം രാവിലെ 9.30ഓടെ കരിപ്പൂരിലേക്ക് മടങ്ങി. വിമാനം പുറപ്പെടാൻ രണ്ടോ മൂന്നോ മണിക്കൂറിലേറെ വൈകുമെങ്കിൽ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റണമെന്നതാണ് വ്യവസ്ഥയെങ്കിലും ഇതുമൂലമുള്ള ചെലവ് കുറക്കാൻ വിമാനം ഉടൻ പുറപ്പെടുമെന്ന് വിശ്വസിപ്പിച്ച് പല കമ്പനികളും യാത്രക്കാരെ സെക്യൂരിറ്റി ഹാളിൽത്തന്നെ ഇരുത്തുകയാണ് ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story