Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിലം, പുരയിടം...

നിലം, പുരയിടം ചട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കണം ^എല്‍ദോ എബ്രഹാം എം.എൽ.എ

text_fields
bookmark_border
നിലം, പുരയിടം ചട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കണം -എല്‍ദോ എബ്രഹാം എം.എൽ.എ മൂവാറ്റുപുഴ: നിലം, പുരയിടം ചട്ടങ്ങളിലെ അപാകതകള്‍മൂലം വീട് നിര്‍മിക്കാനും കെട്ടിടങ്ങള്‍ക്ക് നമ്പറിടാനും കഴിയാതെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. മൂവാറ്റുപുഴ താലൂക്ക് വികസനസമിതി യോഗത്തിലാണ് എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ബി.ടി.ആറില്‍ നിലമെന്ന് രേഖപ്പെടുത്തിയതിനാല്‍ വീട് നിര്‍മിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും കഴിയുന്നിെല്ലന്ന് കാണിച്ച് നിരവധി അപേക്ഷയാണ് താലൂക്ക് വികസനസമിതി മുമ്പാകെ എത്തിയത്. പഞ്ചായത്തുകളില്‍ പത്ത് സ​െൻറ് സ്ഥലവും നഗരസഭകളില്‍ അഞ്ച് സ​െൻറ് സ്ഥലവും ബി.ടി.ആറില്‍ മാറ്റി നല്‍കാമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാറില്‍നിന്ന് ഉണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്നത് ഗൗരവകരമായ വിഷയമാെണന്നും ബന്ധപ്പെട്ട വകുപ്പുമേധവികള്‍ നടപടി വേഗത്തിലാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. പാമ്പാക്കുട പഞ്ചായത്തിലെ അനാട്ടുതാഴം പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്യുന്നതിന് ട്രാക്ടര്‍ ഇറക്കാനുള്ള നിലവിെല റാമ്പ് സ്വകാര്യവ്യക്തികള്‍ ൈകയേറിയിരിക്കുകയാെണന്നും റാമ്പ് വീണ്ടെടുത്ത് നല്‍കണമെന്നും പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കാന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. തൊടുപുഴ, കൂത്താട്ടുകുളം, പിറവം ഭാഗങ്ങളില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് വരുന്ന സ്വകാര്യബസുകള്‍ നെഹ്റു പാര്‍ക്കില്‍ ട്രിപ് അവസാനിപ്പിക്കുകയാണ്. ഇതുമൂലം കീച്ചേരിപ്പടി, മാര്‍ക്കറ്റ്, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ കാല്‍നടയാേയാ മറ്റുവാഹനങ്ങളെേയാ ആശ്രയിക്കേണ്ട അവസ്ഥയാണ്. പെര്‍മിറ്റ് പ്രകാരം മാര്‍ക്കറ്റ് ബസ് സ്റ്റാൻഡിൽ അവസാനിപ്പിക്കേണ്ട സര്‍വിസാണ് ഇടക്കുവെച്ച് നിർത്തുന്നത്. ഇതിന് നടപടിയാവശ്യപ്പെട്ട് ആര്‍.ടി.ഒക്കും പൊലീസിനും നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ, കൂത്താട്ടുകുളം എം.സി റോഡ് ഭാഗങ്ങളില്‍ റോഡ് ൈകയേറിയതായി യോഗത്തില്‍ പരാതി ലഭിച്ചിരുന്നു. ഇത് ഒഴിപ്പിക്കാൻ കെ.എസ്.ടി.പി, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. എം.സി റോഡി​െൻറ വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ടി.പി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങൾമൂലം മാറാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയതായി യോഗത്തില്‍ പരാതി ലഭിച്ചിരുന്നു. ആരക്കുഴ, മാറാടി, പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറുമാര്‍, കെ.എസ്.ടി.പി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേരുമെന്നും ഈ യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനും തീരുമാനിച്ചു. മൂവാറ്റുപുഴ-പണ്ടപ്പിള്ളി-കൂത്താട്ടുകുളം റോഡിന് സ്ഥലമെടുപ്പ് വേഗത്തിലാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എം.സി റോഡില്‍ പേഴക്കാപിള്ളി ചാരീസ് ജങ്ഷന്‍ മുതല്‍ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ ജങ്ഷൻ വരെ അപകടങ്ങള്‍ കൂടുതലായതിനാല്‍ ഓടകളില്‍ സ്ലാബിട്ട് മൂടണമെന്നും ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. രണ്ടാര്‍കര മഠത്തില്‍തോട് പാലത്തിന് കൈവരി നിര്‍മിക്കുന്നത് വകുപ്പുമേധവികളെ ചുമതലപ്പെടുത്തി. യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബര്‍ എന്‍. അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനില്‍ മാത്യു, പഞ്ചായത്ത് പ്രസിഡൻറുമർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story