Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസ്ഥിരോഗ ചികിത്സ...

അസ്ഥിരോഗ ചികിത്സ വിദഗ്ധരുടെ അന്താരാഷ്​ട്ര സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
കൊച്ചി: അസ്ഥിരോഗ ചികിത്സ വിദഗ്ധരുടെ ത്രിദിന അന്താരാഷ്ട്ര സമ്മേളനം ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ട് ഹോട്ടലിൽ ആരംഭിച്ചു. കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡൻറ് ഡോ. ടി.ജി. തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. മാരക ക്ഷതങ്ങളിൽ 80 ശതമാനവും വാഹനാപകടംമൂലമാണ് സംഭവിക്കുന്നതെന്നും ലോകത്ത് മരണകാരണങ്ങളിൽ ഇതിന് എട്ടാം സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓർഗനൈസിങ് ചെയർമാൻ ഡോ. സബിൻ വിശ്വനാഥ്, ഐ.എം.എ നിയുക്ത പ്രസിഡൻറ് ഡോ. വർഗീസ് ചെറിയാൻ, സി.ഐ.ഒ.എസ് പ്രസിഡൻറ് ഡോ. എ.എ. ജോൺ, ഡോ. ജോൺ തയ്യിൽ, ഡോ. രാജീവ് സ്റ്റാൻലി, ഡോ. ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഇരുപ്പത്തഞ്ചോളം അസ്ഥിരോഗ ശസ്ത്രക്രിയകളുടെ തത്സമയ സംേപ്രഷണവും അനുബന്ധ ചർച്ചകളുമാണ് സമ്മേളനത്തി​െൻറ മുഖ്യ ആകർഷണങ്ങളിലൊന്ന്. കൊച്ചി ഓർത്തോപീഡിക് സൊസൈറ്റിയും കേരള ഓർത്തോപീഡിക് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അമേരിക്ക, ബ്രിട്ടൻ, ജർമനി, ഇറ്റലി, ഓസ്ട്രിയ, സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ ഉൾപ്പെടെ അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story