Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗദിയില്‍ മരിച്ച...

സൗദിയില്‍ മരിച്ച മലയാളി നഴ്സ് ജിന്‍സിയുടെ മൃതദേഹം എത്തുന്നത്​ വൈകും

text_fields
bookmark_border
കൂത്താട്ടുകുളം: സൗദിയില്‍ മരിച്ച മലയാളി നഴ്സ് ജിന്‍സിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകുമെന്ന്‍ ബന്ധുക്കള്‍ അറിയിച്ചു. മുമ്പ് നിശ്ചയിച്ചതനുസരിച്ച് മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കേണ്ടതായിരുന്നു. സൗദിയില്‍നിന്ന് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ചില രേഖകള്‍കൂ‌ടി ശരിയാകാത്തതാണ് വൈകാൻ കാരണം. കഴിഞ്ഞമാസം 24ന് സൗദിയിലെ ഖസീം പ്രവിശ്യയിലെ ഖിബയില്‍ ഹോസ്റ്റല്‍ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജിന്‍സിയെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. പിന്നീട്, ജിന്‍സി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന്‍ ഫോറന്‍സിക് പരിശോധനഫലം വന്നിരുന്നു. ഖിബ എം.ഒ.എച്ച് ആശുപത്രിയില്‍ നഴ്സായിരുന്നു കൂത്താട്ടുകുളം കോഴിപ്പിള്ളി കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സി (26). ജിന്‍സി കുളിമുറിയില്‍ കയറി ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ സഹപ്രവര്‍ത്തകര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലീസി‍​െൻറ സഹായത്തോടെ വാതില്‍ പൊളിച്ചപ്പോള്‍ മുഖം കുത്തിവീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിമുറിയില്‍ കയറുന്നതിനുമുമ്പ് ശക്തമായ വയറുവേദനയുണ്ടെന്ന കാര്യം ജിന്‍സി ചില സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പൊലീസ് വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകളും ആശുപത്രി അധികൃതര്‍ രക്തസാമ്പിളുകളും ശേഖരിച്ചിരുന്നു. ദുരൂഹ സാഹചര്യത്തിലാണ് മരണം നടന്നതെന്നും സംഭവം സംശയാസ്പദമാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായതിനെ തുടര്‍ന്ന്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്‍ അധികൃതര്‍ താക്കീത് ചെയ്തിരുന്നു. ബുറൈദ കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രി ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലം ഖിബ ആശുപത്രി ഡയറക്ടര്‍ സഅദ് ഫവാദ് അല്‍ഹര്‍ബിക്ക് ലഭ്യമായതോടെയാണ് ഇത് സംബന്ധിച്ച വ്യക്തത ലഭിച്ചത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന്‍ ആശുപത്രി അധികൃതരും പൊലീസും ഖസീം പ്രവാസി സംഘം ഭാരവാഹികളെ അറിയിച്ചു. അതി‍​െൻറ ആവശ്യമില്ലെന്നും മൃതദേഹം വേഗം നാട്ടിലെത്തിച്ചാല്‍ മതിയെന്നും കുടുംബം അധികൃതരെ അറിയിച്ചു. മൃതദേഹം ഖിബയില്‍നിന്ന്‍ ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിമുക്തഭടനായ ജിന്‍സിയുടെ പിതാവ് മത്തായിയും കുടുംബവും വര്‍ഷങ്ങളായി ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരാണ്. മാതാവ്: ജോളി. സഹോദരങ്ങള്‍: ബിന്‍സി, ബേസില്‍. സംസ്കാരം പിന്നീട് കാരമല സ​െൻറ് പീറ്റേഴ്സ് ആൻഡ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.
Show Full Article
TAGS:LOCAL NEWS 
Next Story