Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക യുവജന...

ലോക യുവജന സമ്മേളനത്തില്‍ എന്‍. അരുണ്‍ പങ്കെടുക്കും

text_fields
bookmark_border
മൂവാറ്റുപുഴ: റഷ്യയിലെ സൂച്യയില്‍ ഇൗമാസം 13- മുതല്‍ 21- വരെ നടക്കുന്ന ലോക യുവജന സമ്മേളനത്തില്‍ എറണാകുളം ജില്ല പഞ്ചായത്ത് മെംബറും യുവ നേതാവുമായ എന്‍. അരുണ്‍ പ്രതിനിധിയായി പങ്കെടുക്കും. 220- രാജ്യങ്ങളില്‍നിന്നുള്ള പ്രതിഭകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കലാ-സാംസ്‌കാരിക,- രാഷ്ട്രീയ രംഗത്തുനിന്നായി 30-ഓളം പ്രതിനിധികളും ക്ഷണിതാക്കളും ഇന്ത്യയില്‍നിന്ന് പങ്കെടുക്കും. എ.ഐ.എസ്.എഫ് ദേശീയ സെക്രേട്ടറിയറ്റ് അംഗം, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം, ജില്ല പ്ലാനിങ് ബോര്‍ഡ് മെംബർ എന്നീ ചുമതലകളും അരുൺ വഹിക്കുന്നുണ്ട്. ഇടത് ഭരണം വികസന മുരടിപ്പ് -ജോസഫ് വാഴക്കൻ മൂവാറ്റുപുഴ: ഇടത് ഭരണം മൂവാറ്റുപുഴക്ക് വികസന മുരടിപ്പാണ് സംഭാവന ചെയ്തിരിക്കുന്നതെന്ന് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുറിക്കല്ല് പാലത്തി​െൻറ മാറാടി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിന് യു.ഡി.എഫ് സർക്കാർ നീക്കിെവച്ച 16 കോടി രൂപ സർക്കാറും എം.എൽ.എയും ചേർന്ന് നഷ്ടപ്പെടുത്തിയെന്നും വെള്ളൂർക്കുന്നം മുതൽ പി.ഒ ജങ്ഷൻ വരെയുള്ള ടൗൺ വികസനം കടലാസിൽ ഒതുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് ചെറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്സി. അംഗം എ. മുഹമ്മദ് ബഷീർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.പി. എൽദോസ്, ഉല്ലാസ് തോമസ്, ബ്ലോക്ക് പ്രസിഡൻറ് പി.വി. കൃഷ്ണൻ നായർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലീം, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് റഫീഖ്, സമീർ കോണിക്കൽ, ആബിദ് അലി തുടങ്ങിയവർ സംസാരിച്ചു. EM MVPA UDF dhrana.jpg
Show Full Article
TAGS:LOCAL NEWS 
Next Story