Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവപച്ചക്കറി കൃഷിയുടെ...

ജൈവപച്ചക്കറി കൃഷിയുടെ മാതൃകയായി സന്യാസിനി സമൂഹം

text_fields
bookmark_border
കൂത്താട്ടുകുളം: ജൈവപച്ചക്കറി കൃഷി ഉൽപാദനത്തിൽ മാതൃകയായി സന്യാസിനി സമൂഹം. മാറിക ആരാധന മഠത്തിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെസി മുണ്ടവനത്തി‍​െൻറ നേതൃത്വത്തില്‍ മഠം അങ്കണത്തിലെ 50 സ​െൻറ് സ്ഥലത്താണ് ജൈവപച്ചക്കറി തോട്ടം ഒരുക്കിയിരിക്കുന്നത്. വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. പയര്‍, പാവലം, തക്കാളി, കോളിഫ്ലവര്‍, മത്തന്‍, വെണ്ട, വഴുതന, വെള്ളരി, വാഴ, കപ്പ, ചേന, ചേമ്പ് എന്നിങ്ങനെ പലയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. 50 അംഗങ്ങള്‍ താമസിക്കുന്ന മഠത്തിലേക്കുള്ള പാചകത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെതന്നെയാണ് ഉൽപാദിപ്പിക്കുന്നത്. മഠത്തിലെ ആവശ്യങ്ങള്‍ക്കുശേഷമുള്ള പച്ചക്കറികള്‍ വഴിത്തലയിലെ കടകളില്‍ കൊടുക്കുകയാണ് പതിവ്. അധ്യാപനവൃത്തിയില്‍നിന്ന് വിരമിച്ച സിസ്റ്റര്‍ ജെസി കൃഷിയിേലക്ക് തിരിയുകയായിരുന്നു. മദറിന് എല്ലാവിധ പിന്തുണയുമായി മഠത്തിലെ മറ്റ് അന്തേവാസികളും കൂടെയുണ്ട്. കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ കൃഷി ഭവനില്‍നിന്നും ബ്ലോക്ക്‌ പഞ്ചായത്തില്‍നിന്നുമാണ് ലഭിക്കുന്നത്. ആദ്യ കൃഷിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ ധനസഹായം ബ്ലോക്ക്‌ പഞ്ചായത്തില്‍നിന്നാണ് ലഭിച്ചത്. ഈ മൂലധനം മൂന്ന്‍ വര്‍ഷം കൃഷി ചെയ്യാന്‍ വേണ്ടിയാണ് നല്‍കുന്നത്. ഇപ്പോള്‍ ചെയ്യുന്നത് രണ്ടാം വര്‍ഷത്തെ കൃഷിയാണ്. കൃഷിക്ക് ആവശ്യമായ ജൈവവളം മഠത്തില്‍ ഉണ്ടാക്കുന്നുണ്ട്. വെള്ളത്തി‍​െൻറ ലഭ്യതയും കൃത്യമായ പരിചരണവും നൂറുമേനി വിളവാണ് നല്‍കുന്നത്. എറണാകുളം ജില്ലയില്‍ 2016--17 വര്‍ഷത്തില്‍ പച്ചക്കറി വികസന പദ്ധതിയുടെ കീഴിൽ സംഘടിപ്പിച്ച മത്സരത്തില്‍ പ്രോജക്ട് അടിസ്ഥാനത്തിലുള്ള കൃഷിയില്‍ മികച്ച സ്വകാര്യസ്ഥാപനം വിഭാഗത്തില്‍ മാറിക അഡോറേഷന്‍ കോണ്‍വ​െൻറിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. തുടര്‍ന്ന്‍ കര്‍ഷകദിനത്തില്‍ പാലക്കുഴ പഞ്ചായത്ത് കൃഷിഭവന്‍ സിസ്റ്റര്‍ ജെസി മുണ്ടവനത്തിനെ ആദരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story