Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയകാവ് സ്‌കൂളിൽ...

പുതിയകാവ് സ്‌കൂളിൽ ലൈബ്രറി നവീകരിച്ചു

text_fields
bookmark_border
പറവൂർ: റോട്ടറി ക്ലബ് ഇൻറർനാഷനലി​െൻറ പരിവർത്തൻ പദ്ധതിയിൽപെടുത്തി റോട്ടറി ക്ലബ് മുസ്രിസ് സിറ്റി പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏർപ്പെടുത്തിയ ലൈബ്രറി, വിദ്യാർഥികൾക്ക് കൈകഴുകുന്നതിനുള്ള സൗകര്യം എന്നിവയുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ വിനോദ് കുട്ടി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വർഗീസ് മാണിയാറ അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് എം.പി. പോൾസൺ, റോട്ടറി ക്ലബ് പ്രസിഡൻറ് ക്ലമൻറ് വർഗീസ്, സെക്രട്ടറി ടി.എൻ. നിസാർ, സ്‌കൂൾ പ്രിൻസിപ്പൽ സി.വി. മിനി, മോഹൻ വർഗീസ്, ഡോ. ജി. ഉണ്ണികൃഷ്ണൻ, ഹെഡ്മാസ്റ്റർ കെ.ജെ. മുരളി, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story