Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുപ്രസിദ്ധ മോഷ്​ടാവ് ...

കുപ്രസിദ്ധ മോഷ്​ടാവ് പൊലീസ് പിടിയില്‍

text_fields
bookmark_border
അങ്കമാലി: ദേവാലയങ്ങളിലെ ഭണ്ഡാരങ്ങളും നേര്‍ച്ചക്കുറ്റികളും കുത്തിത്തുറന്ന് മോഷണം നടത്തുന്നയാൾ പൊലീസ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് അങ്കമാലി ചെമ്പന്നൂര്‍ മേക്കാട് കാച്ചപ്പിള്ളി വീട്ടില്‍ 'കോഴി പൗലോസ് എന്ന പൗലോസാണ് (62) അറസ്റ്റിലായത്. മോഷണക്കുറ്റത്തിന് ജയില്‍ശിക്ഷ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇയാൾ ജയിലില്‍നിന്ന് ഇറങ്ങിയത്. എളവൂര്‍ സ​െൻറ് മേരീസ് പള്ളിയിൽ അള്‍ത്താരക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പൊളിച്ച് 2000 രൂപ മോഷ്ടിച്ചിരുന്നു. പിന്നീട് കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു ക്രൈസ്തവ ദേവാലയത്തില്‍ മോഷണം നടത്തി. ഒടുവിൽ വെള്ളിക്കുളങ്ങര പൊലീസി​െൻറ പിടിയിലായി ഇരിങ്ങാലക്കുട സബ്ജയിലില്‍ റിമാന്‍ഡിൽ കഴിയുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മറ്റ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. മുഹമ്മദ് റിയാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.വി. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചെങ്ങമനാട്, നെടുമ്പാശ്ശേരി, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കാലടി പൊലീസ് സ്റ്റേഷന്‍ പരിധിയിലും തൃശൂര്‍ ജില്ലയിലെ കൊരട്ടി, ചാലക്കുടി, വെള്ളിക്കുളങ്ങര, മാള തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലും നിരവധി മോഷണങ്ങള്‍ നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. മദ്യത്തിനടിമയായ പ്രതി പണം തീർന്നാൽ ഉടന്‍ മോഷണം നടത്തുന്ന ശീലമാണുള്ളതെന്നും പൊലീസ് പറഞ്ഞു. എ.എസ്.ഐ പി.പി. സണ്ണി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി, ജിസ്മോന്‍ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story