Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡബ്ല്യു.ഒ. ജോർജ്...

ഡബ്ല്യു.ഒ. ജോർജ് സ്​മാരക ഹാൾ ഉദ്ഘാടനം

text_fields
bookmark_border
ആലുവ: വൈ.എം.സി.എ റീജ്യൺ പ്രഥമ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡബ്ല്യു.ഒ. ജോർജി‍​െൻറ സ്മരണക്കായി വൈ.എം.സി.എ ആലുവ േപ്രാജക്റ്റ് നിർമിച്ച സ്മാരക ഹാൾ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്തു. േപ്രാജക്റ്റ് ചെയർമാൻ എ.ജി. എബ്രഹാം അധ്യക്ഷത വഹിച്ചു. കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രഭാഷണവും എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണവും നടത്തി. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.ആർ.പി. മണികുമാർ, സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്, ഏഷ്യ-പസഫിക് അലയൻസ് വിമൻസ് ഫോറം ഉപാധ്യക്ഷ കുമാരി കുര്യാസ്, സംസ്ഥാന വൈസ് ചെയർമാൻ ഷിബു തെക്കുംപുറം, സംസ്ഥാന ട്രഷറർ പ്രഫ. മാമ്മൻ സഖറിയ, ദേശീയ നിർവാഹക സമിതി അംഗങ്ങളായ കെ.ഒ. രാജുക്കുട്ടി, ഡോ. തോമസ് മാത്യു കുളങ്ങര, ജോസഫ് നെല്ലാനിക്കൻ, സബ് റീജനൽ ചെയർമാൻമാരായ എൻ.ടി. ജേക്കബ്, കെ.കെ. എൽദോസ്, പഞ്ചായത്ത് പ്രസിഡൻറ് പി.എ. രമേഷ്, എക്സിക്യൂട്ടിവ് സെക്രട്ടറി കെ.പി. ജോൺ, പോൾസൺ തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story