Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ...

മെട്രോ സൗന്ദര്യവത്​കരണം തടസ്സപ്പെടുത്തരുത് -–താലൂക്ക് വികസനസമിതി

text_fields
bookmark_border
ആലുവ: പത്ത് കോടി മുടക്കി നടത്തുന്ന സൗന്ദര്യവത്കരണം തടസ്സപ്പെടുത്തരുതെന്ന് താലൂക്ക് വികസനസമിതി യോഗം. സി.പി.ഐ പ്രതിനിധി ഷംസുദ്ദീനാണ് ഇക്കാര്യം ഉന്നയിച്ചത്. നഗരത്തിലെ കൈയേറ്റം തടയണമെന്നും ഗതാഗതപരിഷ്‌കരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രാൻഡ് ജങ്ഷനില്‍ അപകടാവസ്‌ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാനും റോഡിലെ കൈയേറ്റം ഒഴിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജെ) പ്രതിനിധി ഡൊമിനിക് കാവുങ്കല്‍ ആവശ്യപ്പെട്ടു. ആലുവയിലെ ജ്വല്ലറിക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത ഉടമക്കുനേരെ പൊലീസ് നടപടി സ്വീകരിച്ചതിെനയും അദ്ദേഹം വിമര്‍ശിച്ചു. ആലുവയില്‍ തട്ടുകട നടത്തുന്ന കുടുംബത്തെ ആക്രമിച്ചതിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി കെ.പി. ഷാജി ആവശ്യപ്പെട്ടു. പെരിയാറിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്നും എടത്തല പഞ്ചായത്തിലെ റോഡുകളിലെ കുഴി അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ട് ഭാഗത്ത് മയക്കുമരുന്ന് മാഫിയയുടെ ശല്യം വർധിച്ചതായി ബി.ജെ.പി ജില്ല സെക്രട്ടറി എം.എന്‍. ഗോപി പറഞ്ഞു. ചെങ്ങമനാട്ട് മോഷണങ്ങളും ഏറുകയാണ്. ഇതിനെതിരെ ശക്തമായ പൊലീസ് നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. മഹിളാലയം തുരുത്ത് പാലത്തിലെ വഴിവിളക്കുകള്‍ തെളിയുന്നില്ലെന്നും ശ്രീമൂലനഗരം പഞ്ചായത്ത് പ്രതിനിധികളാരും യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും മുരളി പുത്തന്‍വേലി പറഞ്ഞു. മുന്‍ യോഗത്തിലെ നിർദേശാനുസരണം കീഴ്മാട് വില്ലേജ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ കെ.ടി. സന്ധ്യദേവി അറിയിച്ചു. ചൊവ്വര വില്ലേജിലെ അമ്പതോളം കുടുംബങ്ങള്‍ക്ക് കരം അടക്കാന്‍ സാധിക്കാത്തതില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story