Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിച്ചക്കുറവും...

വെളിച്ചക്കുറവും അശാസ്​ത്രീയ വികസനവും; ദുരിതത്തിലായി ബൈപാസ്​ കവല

text_fields
bookmark_border
ആലുവ: വെളിച്ചക്കുറവും അശാസ്ത്രീയ വികസനവുംമൂലം ബൈപാസ് കവല യാത്രക്കാർക്ക് ദുരിതമാകുന്നു. വ്യാപാര സ്‌ഥാപനങ്ങളിലെയും മെട്രോ സ്‌റ്റേഷനിലെയും വെളിച്ചമാണ് ബൈപാസിൽനിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഏക ആശ്രയം. കവലയിലെ വലിയ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിച്ചിട്ട് കാലങ്ങളായി. ഇതുമൂലം അപകടങ്ങൾ പതിവാണ്. ജനത്തിരക്ക് അനുസരിച്ച് കവല വികസിപ്പിക്കാത്തത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ബൈപാസ് കവല മുതൽ നഗരത്തിൽ പമ്പുകവല വരെ കൂടുതൽ ഭാഗം ഇരുട്ടിലാണ്. ബൈപാസ് മേൽപാലവും മാർത്താണ്ഡവർമ സമാന്തരപാലവും കവലയിലെ ഗതാഗതക്കുരുക്ക് അഴിച്ചിട്ടില്ല. മെേട്രാ സ്റ്റേഷൻ വന്നതോടെ കവലക്ക് ഉൾക്കൊള്ളാവുന്നതി‍​െൻറ ഇരട്ടിയിലധികമാണ് വാഹനത്തിരക്ക്. ഒരേസമയത്ത് പലഭാഗങ്ങളിൽനിന്ന് കവലയിലേക്ക് വാഹനങ്ങൾ കയറുകയും പലറോഡുകളിലേക്കും കടന്നുപോവുകയും ചെയ്യുന്നു. ക്യാപ്‌ഷൻ ea51 light പ്രവർത്തനരഹിതമായ ആലുവ ബൈപാസ് കവലയിലെ ഹൈമാസ്റ്റ് ലൈറ്റ് ടവർ
Show Full Article
TAGS:LOCAL NEWS 
Next Story